- Trending Now:
ബാലുശ്ശേരി ഐസിഡിഎസ് പ്രോജക്റ്റ് ഓഫീസ് ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ വാഹനത്തിന് ടെണ്ടർ ക്ഷണിച്ചു. ടാക്സി പെർമിറ്റുള്ള, ഏഴ് വർഷത്തിൽ കുറവ് കാലപ്പഴക്കമുള്ള കാർ/ജീപ്പ് ഉടമകൾക്ക് ടെണ്ടർ സമർപ്പിക്കാം. അവസാന തീയതി മെയ് 22 ഉച്ചക്ക് രണ്ട് മണി. ഫോൺ: 9188959864.
കോഴിക്കോട് ഐസിഡിഎസ് അർബൻ 2 ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വാടകക്ക് നൽകാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ലഭിക്കേണ്ട അവസാന തീയതി: മെയ് 30 ഉച്ച 2.30. ഫോൺ: 0495-2373566, 9496904270.
വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൊടകര അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലെ ആവശ്യങ്ങൾക്കായി ടാക്സി പെർമിറ്റുള്ള ഏഴു വർഷത്തിൽ കുറവ് പഴക്കമുള്ള കാറ്/ ജീപ്പ് എന്നിവ ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകാൻ താത്പ്പര്യമുള്ള വ്യക്തികളിൽ നിന്നും മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ മെയ് 27 ന് ഉച്ചയ്ക്ക് ഒരു മണിക്കകം ശിശുവികസന പദ്ധതി ഓഫീസ്, കൊടകര അഡീഷണൽ, മിനി സിവിൽ സ്റ്റേഷൻ കൊടകര, കൊടകര പി.ഒ എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0480 2727990.
ആലപ്പുഴ ജില്ലാതല ഐ.സി.ഡി.എസ് സെല്ലിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് 2026 മാർച്ച് 31 വരെ ഉപയോഗിക്കുന്നതിനായി ഡ്രൈവറില്ലാതെ വാഹനം മാത്രം പ്രതിമാസം 1500 കിലോമീറ്റർ ദൂരം 28000 രൂപ നിരക്കിൽ കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുവാൻ താൽപര്യമുള്ളവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മേയ് 26 ഉച്ചക്ക് രണ്ട് മണി. അപേക്ഷ സമർപ്പിക്കേണ്ടത്, പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐസിഡിഎസ് സെൽ, തോട്ടുങ്കൽ പ്ലാസ, കിടങ്ങാംപറമ്പ്, ആലപ്പുഴ-688013. ഫോൺ: 0477 2251200.
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് 2025-26 കാലയളവിലേക്ക് അടിയന്തര സാഹചര്യങ്ങളിൽ മെഡിസിൻ, സർജിക്കൽസ്, സ്യൂച്ചേഴ്സ് ആൻഡ് കൺസ്യൂമബിൾസ് ലഭ്യമാകുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ദർഘാസിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾ ആശുപത്രിയുടെ ഒരു കിലോമീറ്റർ ചുറ്റളവ് സ്ഥിതി ചെയ്യുന്നവരായിരിക്കണം. ദർഘാസ് ഫോമുകൾ നാളെ (മെയ് 17) മുതൽ വിതരണം ചെയ്യും. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 22. ഫോൺ: 0494 2666439.
തിരൂർ താലൂക്കിൽ ഇരിമ്പിളിയം, നടുവട്ടം, കുറ്റിപ്പുറം വില്ലേജ് പരിധിയിൽ ഭാരതപ്പുഴയിൽ കടവ് ഡിമാർക്കേഷൻ ചെയ്ത് പോസ്റ്റ് സ്ഥാപിക്കുന്നതിന് 10 സെന്റീമീറ്റർ നീളവും 10 സെന്റീമീറ്റർ വീതിയും 1.5 മീറ്റർ ഉയരവുമുള്ള 100 കോൺക്രീറ്റ് പോസ്റ്റുകൾ കുറ്റിപ്പുറം വില്ലേജിൽ എത്തിക്കുന്നതിന് ക്വാട്ടേഷൻ ക്ഷണിച്ചു. ക്വാട്ടേഷൻ തഹസിൽദാർ തിരൂർ എന്ന മേൽവിലാസത്തിൽ മെയ് 19ന് വൈകീട്ട് അഞ്ചിന് മുമ്പ് നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കണം.
തൃശ്ശൂർ ജില്ലയിലെ ഗവ. ഐ ടി ഐ പീച്ചിയിലെ എം എം വി ട്രേഡിലേക്ക് ആവശ്യമായ ടി ആൻഡ് പി ഐറ്റംസ് വിതരണം നടത്താൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്ര വെച്ച ടെണ്ടർ ക്ഷണിച്ചു. മെയ് 27 ന് ഉച്ചതിരിഞ്ഞ് മൂന്ന് വരെ ടെണ്ടറുകൾ സ്വീകരിക്കും. മെയ് 28 ന് വൈകിട്ട് നാലിന് ടെണ്ടർ തുറക്കും. ഗവ. ഐ ടി ഐ ചാലക്കുടി, ചാലക്കുടി പി ഒ, തൃശ്ശൂർ 680307 എന്ന വിലാസത്തിൽ ടെണ്ടർ സമർപ്പിക്കണം. ഫോൺ: 0480 2701491.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.