- Trending Now:
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജ് വനിത ഹോസ്റ്റലിന് സമീപത്തെ ഭൂമിയിലെ പനമരങ്ങൾ മുറിച്ചുമാറ്റാൻ ക്വട്ടേഷൻ ക്ഷണിച്ചു. പ്രിൻസിപ്പൽ, സർക്കാർ എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹിൽ പിഒ, 673005 എന്ന വിലാസത്തിൽ ജൂലൈ 23ന് ഉച്ചക്ക് രണ്ട് മണിക്കകം ലഭിക്കണം. വിവരങ്ങൾക്ക്: www.geckkd.ac.in.
കൊടുവള്ളി അഡീഷണൽ ശിശുവികസന പദ്ധതി കാര്യാലയ പരിധിയിലെ ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ 148 സെന്ററുകളിലേക്ക് പാൽ വിതരണം ചെയ്യാൻ റീ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസന തിയതി ജൂലൈ 21ന് ഉച്ച ഒരു മണി. ഫോൺ: 0492 2281044.
വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിലെ ആവശ്യത്തിലേക്കായി ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റുള്ള ഏഴ് വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം (കാർ/ ജീപ്പ്) ഒരു വർഷത്തേക്ക് വാടകയ്ക്ക് ലഭ്യമാക്കുവാൻ താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ജൂലൈ 26ന് ഉച്ചയ്ക്ക് 1.30 വരെ ടെണ്ടറുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് തൃശ്ശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0487 2364445.
വനിതാ ശിശുവികസന വകുപ്പിനു കീഴിലെ മാടപ്പള്ളി അഡിഷണൽ ശിശു വികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി വാഹനം വാടകയക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ആഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 12 മണി വരെ വിതരണം ചെയ്യും. അന്നേദിവസം രണ്ടു മണിവരെ സ്വീകരിക്കും. മൂന്നിന് തുറക്കും. കൂടുതൽ വിവരങ്ങൾ മാടപ്പള്ളി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിൽ നിന്നു ലഭിക്കും. ഫോൺ: 0481 2425777.
ഈരാറ്റുപേട്ട ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുളള 25 അങ്കണ വാടികൾക്ക് 2025- 26 സാമ്പത്തിക വർഷം പോഷകബാല്യം പദ്ധതി പ്രകാരം മുട്ട, പാൽ വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ജൂലൈ 31 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുമ്പായി ടെണ്ടറുകൾ സെക്ടർതല ഐ.സി.ഡി. എസ് സൂപ്പർവൈസർക്ക് നൽകണം. വിശദവിവരങ്ങൾക്ക് ഫോൺ: 9188959694, 9495706151.
കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് വകുപ്പിലെ വിവിധ ലാബുകളിലേക്ക് കൺസ്യൂമബിൾസ് വാങ്ങുന്നതിന് മുദ്രവെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് 12.30 വരെ അപേക്ഷിക്കാം. ഫോൺ-04972780226, www.gcek.ac.in.
കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് വകുപ്പിലെ പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് ലാബിലേക്ക് കൺസ്യൂമബിൾസ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് നാലിന് ഉച്ചയ്ക്ക് 12.30 വരെ അപേക്ഷിക്കാം. ഫോൺ-04972780226
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ മെൻസ്, ലേഡീസ് ഹോസ്റ്റലുകളിലെ അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങൾ വിതരണം ചെയ്യുവാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂലൈ 29 ന് രാവിലെ 11 മണിവരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.gcek.ac.in, ഫോൺ: 0497 2780226.
കെ എസ് ആർ ടി സി പയ്യന്നൂർ ഷോപ്പിംഗ് കോംപ്ലക്സുകളിലെ കടമുറികൾ വാടകയ്ക്ക് അനുവദിക്കുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചു. ജൂലൈ 23 വരെ അപേക്ഷിക്കാം. ഫോൺ: 9048298740, 9188526762, 9947900560.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.