- Trending Now:
തോടന്നൂർ ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ തിരുവള്ളൂർ, മണിയൂർ, ആയഞ്ചേരി, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തുകളിലെ 133 അങ്കണവാടികളിലേക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 23ന് ഉച്ച രണ്ട് മണി. ഫോൺ: 0496 2592722, 9188959875.
മല്ലപ്പളളി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെ 133 അങ്കണവാടികളിലേക്ക് പോഷകബാല്യം പദ്ധതി പ്രകാരം പാൽ, മുട്ട വിതരണത്തിനായി ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 21. ഫോൺ : 8593962467.
കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള മണിമല ഗ്രാമപഞ്ചായത്തിലെ 26 അങ്കണവാടികളിലും കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ഒന്നാം സെക്ടറിലെ 21 അങ്കണവാടികളിലും രണ്ടാം സെക്ടറിലെ 23 അങ്കണവാടികളിലും എരുമേലി ഗ്രാമപഞ്ചായത്തിലെ ഒന്നാം സെക്ടറിലെ 20 അങ്കണവാടികളിലും രണ്ടാം സെക്ടറിലെ 27 അങ്കണവാടികളിലും പോഷകബാല്യം പദ്ധതി പ്രകാരം 2025-2026 സാമ്പത്തിക വർഷം ആഴ്ചയിൽ മൂന്നു ദിവസം (ചൊവ്വ,വ്യാഴം,ശനി) മുട്ട വിതരണം നടത്തുന്നതിന് താല്പര്യമുള്ള കെപ്കോ, മറ്റ് പ്രാദേശിക മുട്ട വിതരണക്കാർ, കുടംബശ്രീ സംരംഭകർ എന്നിവരിൽ നിന്നു റീ ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ് ഓഫീസിൽ നിന്നു ലഭിക്കും. ടെൻഡറുകൾ ജൂലൈ 25 ന് ഉച്ചകഴിഞ്ഞ് 2.30നകം അതത് പഞ്ചായത്ത് /സെക്ടർതല ഐ.സി.ഡി.എസ് സൂപ്പർവൈസർക്ക് നൽകണം. വിശദ വിവരത്തിന് ഫോൺ: 9947658912,9562311428,9048179180.
തൂണേരി ശിശുവികസന പദ്ധതി പരിധിയിലെ തൂണേരി, നാദാപുരം, ചെക്യാട് പഞ്ചായത്തുകളിലേക്ക് മുട്ട വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ജൂലൈ 28ന് ഉച്ച ഒരു മണി വരെ സ്വീകരിക്കും. ഫോൺ: 6282087812.
കൊണ്ടോട്ടി അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിന് കീഴിലെ ചെറുകാവ്, പള്ളിക്കൽ (സെക്ടർ ഒന്ന്, രണ്ട്), ചേലേമ്പ്ര, വാഴയൂർ പഞ്ചായത്തുകളിലെ അങ്കണവാടികളിലെ പ്രീ സ്കൂൾ കുട്ടികൾക്ക് മുട്ട വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു. ജൂലൈ 30ന് ഉച്ച രണ്ട് മണി വരെ അപേക്ഷിക്കാം. ഫോൺ: 0483 2792260.
കുന്നുമ്മൽ ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ വിവിധ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22ന് ഉച്ച 2 മണി. ഫോൺ: 0496 2597584.
ബാലുശ്ശേരി ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ 4 സെക്ടറുകളിലെ അങ്കണവാടികളിലേക്ക് പാൽ, മുട്ട എന്നിവ വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 21. ഫോൺ: 9188959864.
ഉഴവൂർ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിപ്രകാരം ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ, ബുധൻ,വെള്ളി) പാൽ വിതരണം ചെയ്യുന്നതിന് മിൽമ/ കുടുംബശ്രീ, മറ്റു പ്രാദേശിക ക്ഷീരകർഷകർ, മറ്റ് പ്രാദേശിക പാൽവിതരണ സംവിധാനങ്ങൾ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു .രാമപുരം സെക്ടറിലെ 31 അങ്കണവാടികളിലും കാണക്കാരി സെക്ടറിലെ 22 അങ്കണവാടികളിലും മാഞ്ഞൂർ സെക്ടറിലെ 30 അങ്കണവാടികളിലുമാണ് വിതരണം ചെയ്യേണ്ടത്. ആഴ്ചയിൽ മൂന്നുദിവസം( തിങ്കൾ ബുധൻ വെള്ളി) മുട്ട വിതരണം ചെയ്യുന്നതിന് കെപ്കോ,മറ്റു പ്രാദേശിക മുട്ടവിതരണക്കാർ, കുടുംബശ്രീ സംരംഭകർ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ അതാത് പഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ ജൂലൈ 19 ഉച്ചകഴിഞ്ഞ് ഒന്നുവരെ സ്വീകരിക്കും. വിശദവിവരങ്ങൾ കോഴായിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ.് ഓഫീസിൽനിന്ന് ലഭിക്കും.ഫോൺ: 9446120515.
മാടപ്പള്ളി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്നുദിവസം( ചൊവ്വ, വ്യാഴം,ശനി) മുട്ട വിതരണം ചെയ്യുന്നതിന് കെപ്കോ,മറ്റു പ്രാദേശിക മുട്ടവിതരണക്കാർ, കുടുംബശ്രീ സംരംഭകർ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കും തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കും വാകത്താനം ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കുമാണ് വിതരണം ചെയ്യേണ്ടത്. ടെൻഡർ ഫോമുകൾ മാടപ്പള്ളി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ നിന്ന് ലഭിക്കും. ജൂലൈ 30 ന് ഉച്ചകഴിഞ്ഞ് 2 ന് മുമ്പായി ടെൻഡറുകൾ അതത് പഞ്ചായത്ത് / സെക്ടർതല ഐ.സി.ഡി.എസ് സൂപ്പർവൈസർക്ക് നൽകേണ്ടതാണ്. വിശദ വിവരത്തിന് ഫോൺ: 8281999155, 9656894481
മാടപ്പള്ളി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിപ്രകാരം ആഴ്ചയിൽ മൂന്നുദിവസം(തിങ്കൾ, ബുധൻ,വെള്ളി) പാൽ വിതരണം ചെയ്യുന്നതിന് മിൽമ സൊസൈറ്റികൾ, മറ്റു പ്രാദേശിക ക്ഷീരകർഷകർ, കുടുംബശ്രീ സംരംഭകർ, മറ്റ് പ്രാദേശിക പാൽവിതരണ സംവിധാനങ്ങൾ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കും തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കും വാകത്താനം ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കുമാണ് വിതരണം ചെയ്യേണ്ടത്. ടെൻഡർ ഫോമുകൾ മാടപ്പള്ളി ഐ.സി.ഡി.എസ.് പ്രോജക്ട് ഓഫീസിൽനിന്ന് ലഭിക്കും. ജൂലൈ 30ന് ഉച്ചകഴിഞ്ഞ് 2.30ന് മുമ്പായി ടെൻഡറുകൾ അതത് പഞ്ചായത്ത് / സെക്ടർതല ഐ.സി.ഡി.എസ് സൂപ്പർവൈസർക്ക് നൽകേണ്ടതാണ്. വിശദവിവരത്തിന് ഫോൺ: 8281999155, 9656894481.
കോഴിക്കോട് സ്പെഷ്യൽ തഹസിൽദാർ എൽഎ ഓഫീസിലേക്ക് പുതിയ മഹീന്ദ്ര ബൊലേറോ പവർ പ്ലസ് ഫുൾ ഓപ്ഷൻ/നിയോ ഫുൾ ഓപ്ഷൻ വാഹനം ഡ്രൈവർ സഹിതം അഞ്ച് വർഷത്തേക്ക് മാസവാടകക്ക് നൽകാൻ ടെണ്ടർ ക്ഷണിച്ചു. ജൂലൈ 28ന് വൈകീട്ട് മൂന്നിന് മുമ്പ് എൽഎ സ്പെഷ്യൽ തഹസിൽദാർക്ക് ടെണ്ടർ സമർപ്പിക്കണം. ഫോൺ: 0495 2374780.
കേരള സാഹിത്യ അക്കാദമി ആഗസ്റ്റ് 17 മുതൽ 21 വരെ സംഘടിപ്പിക്കുന്ന കേരള അന്താരാഷ്ട്ര സാഹിത്യോത്സവത്തിനായി ലൈറ്റ്, സൗണ്ട് സൗകര്യങ്ങൾ ഒരുക്കുന്നതിന് പരിചയമുള്ള സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ജൂലൈ 25 ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ ടെണ്ടറുകൾ സ്വീകരിക്കും. ടെണ്ടർ ഫോമുകൾ അക്കാദമി ഓഫീസിലും www.keralasahityaakademi.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി കേരള സാഹിത്യ അക്കാദമി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2331069, 2331103.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.