- Trending Now:
ആലപ്പുഴ (അർബൻ) ഐസിഡിഎസ് ഓഫീസിലെ 177 അങ്കണവാടികളിലേക്ക് 2025-26 വർഷം ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 30ന് ഉച്ചയ്ക്ക് 12 മണി. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിനങ്ങളിൽ ആലപ്പുഴ സിവിൽ സ്റ്റേഷൻ അനക്സ് ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ആലപ്പുഴ (അർബൻ) ഐസിഡിഎസ് പ്രൊജക്ടുമായി ബന്ധപ്പെടാം. ഫോൺ: 0477 2251728.
തൈക്കാട്ടുശ്ശേരി ബ്ലോക്ക്പഞ്ചായത്ത് പരിധിയിലുള്ള പെരുമ്പളം ഗ്രാമപഞ്ചായത്തിലെ എം.എൽ.എ-എസ്.ഡി.എഫ് റോഡ് നിർമ്മാണ പ്രവൃത്തിക്ക് ടെണ്ടർ ക്ഷണിച്ചു. വിശദവിവരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ നിന്നും, etenders.kerala.gov.in, www.lsgkerala.gov.in/tender സൈറ്റിൽ നിന്നും ലഭിക്കും. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 20 വൈകിട്ട് അഞ്ച് മണി. ഫോൺ : +914782523010
മൂവാറ്റുപുഴ സ്പെഷ്യൽ തഹസിൽദാർ (എൽ എ) റെയിൽവേ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിനായി മാസ വാടക കരാർ അടിസ്ഥാനത്തിൽ സർക്കാർ അംഗീകൃത മാനദണ്ഡങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി ഒരു വർഷക്കാലത്തേക്ക് ഏഴു സീറ്റുകൾ ഉള്ള മോട്ടോർ ക്യാബ് വാഹനം ഡ്രൈവർ ഉൾപ്പെടെ ഓടിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ആഗസ്റ്റ് 27ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി ലഭിക്കണം. ഇ മെയിൽ: sabarilamvpa@gmail.com.
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ഔദ്യോഗിക ആവശ്യത്തിനായി ഒരു wooden display board നിർമിച്ചു ഓഫീസിൽ സ്ഥാപിക്കുന്നതിനുള്ള തുക രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ ക്ഷണിച്ചു. ആഗസ്റ്റ് 14 മുതൽ 21ന് വൈകിട്ട് 3 വരെ ക്വട്ടേഷൻ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: 0471-2965398.
സർക്കാർ വിക്ടോറിയ ആശുപത്രിയിലേക്ക് ഐ.സി.യു സംവിധാനങ്ങളോടുകൂടിയ ആംബുലൻസ് ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് 27 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോൺ: 0474 2752700.
പോരുവഴി സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ യൂണിഫോം നൽകുന്നതിനുള്ള തുണിത്തരങ്ങൾ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് 26ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. വിവരങ്ങൾക്ക് ഫോൺ: 9497175147.
അരീക്കോട് താലൂക്ക് ആശുപത്രിയുടെ പിൻഭാഗത്തുള്ള ഐ.പി. വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് രോഗികൾക്കും ജീവനക്കാർക്കും ആംബുലൻസ് വാഹനങ്ങൾ, വീൽചെയറുകൾ എന്നിവക്ക് സുഗമമായി സഞ്ചരിക്കുന്നതിന് കട്ട പതിപ്പിക്കൽ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് തയ്യാറുള്ള വ്യക്തികളിൽ നിന്നും കരാറുകാരിൽ നിന്നും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ലഭിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 23 വൈകുന്നേരം അഞ്ച്. ഫോൺ: 0483 2851700.
ഐ.സി.ഡി.എസ് മലപ്പുറം അർബൻ ഓഫീസിന്റെ 2025-26 വർഷത്തിൽ ഓഫീസ് ആവശ്യത്തിനായി വാടകയ്ക്ക് ഓടിക്കാൻ ടാക്സി പെർമിറ്റുള്ള ഏഴു വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത വാഹനം ലഭ്യമാക്കാൻ താത്പര്യമുള്ള വാഹന ഉടമകളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 30 ഉച്ചക്ക് 2.30ന്. ഫോൺ: 9526954451.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.