- Trending Now:
ആലപ്പുഴ സർക്കാർ നഴ്സിങ് കോളേജിലെ അഡ്വാൻസ്ഡ് സ്കിൽ ലാബിലേക്കാവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ആഗസ്റ്റ് രണ്ട് വരെ പ്രിൻസിപ്പൽ, ആലപ്പുഴ സർക്കാർ നഴ്സിങ് കോളേജ് എന്ന വിലാസത്തിൽ സ്വീകരിക്കും. ഫോൺ: 0477 2283365.
2025 - 2026 സാമ്പത്തിക വർഷത്തേക്ക് രജിസ്ട്രേഷൻ വകുപ്പിന്റെ ആലപ്പുഴ ജില്ലയിലെ ഓഫീസുകളിലേക്ക് പ്രിന്റർ കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 23 ഉച്ചക്ക് 3 മണി. ക്വട്ടേഷൻ മുദ്രവച്ച കവറിൽ രജിസ്റ്റേർഡ് ആയിട്ടോ നേരിട്ടോ ജില്ലാ രജിസ്ട്രാർ ജനറൽ ഓഫീസ്, രജിസ്ട്രേഷൻ കോംപ്ലക്സ്. ഹെഡ് പി ഒ ആലപ്പുഴ - 688001 എന്ന മേൽവിലാസത്തിലോ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0477 2253257.
അഞ്ചൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ലബോറട്ടറിയിലേക്ക് 2025 ഓഗസ്റ്റ് 12 മുതൽ 2026 ജൂലൈ 31 വരെ ആവശ്യമായ ലാബ് റീ ഏജന്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് എട്ട് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോൺ: 0475 2273560.
വെട്ടിക്കവല അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് വാഹനം ( കാർ/ജീപ്പ്) വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് 18 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോൺ- 8281999116.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.