- Trending Now:
കോഴിക്കോട് അർബൻ ഒന്ന് ഐസിഡിഎസ് കാര്യാലയ പരിധിയിലെ മാങ്കാവ്, പയ്യാനക്കൽ, കല്ലായ്, മുഖദാർ സെക്ടറുകളിലെ 133 അങ്കണവാടികളിലേക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോം വിതരണം ചെയ്യുന്ന അവസാന തിയതി: ജൂലൈ 25ന് ഉച്ച ഒരു മണി. ഫോൺ: 0495 2702523.
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പെരിങ്ങോം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലേക്ക് കരാറടിസ്ഥാനത്തിൽ 6-8 സീറ്റിംഗ് കപ്പാസിറ്റിയുള്ള പാസഞ്ചർ വാഹനം ഡ്രൈവറുമുൾപ്പെടെ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 31 ന് ഉച്ചയ്ക്ക് മൂന്ന് വരെ അപേക്ഷിക്കാം. ഇ മെയിൽ: emrsskarindalam@gmail.com, ഫോൺ: 8848554706
കണ്ണൂർ: ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ പേ വിഷബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പരിസരത്ത് മെഡിക്കൽ ഓഫീസർമാർക്കും ബന്ധപ്പെട്ട ജീവനക്കാർക്കുമായി നടത്തുന്ന ആറുമാസ പരിശീലന പരിപാടിയിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ജൂലൈ 28 ന് ഉച്ചയ്ക്ക് ഒരുമണി വരെ അപേക്ഷിക്കാം. ഫോൺ: 04972700709.
തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ഒന്നാംഘട്ട പരിശോധനക്ക് സുൽത്താൻ ബത്തേരി അമ്മായിപ്പാലം റൂറൽ അഗ്രിക്കൾച്ചറൽ ആൻഡ മാർക്കറ്റിങ് സൊസൈറ്റി കോമ്പൗണ്ടിലെ ഇ.വി.എം ഗോഡൗണിലേക്ക് ആവശ്യമായ പന്തൽ (തോരപന്തൽ), ജനറേറ്റർ, മേശ, കസേര, ലൈറ്റ്, ഫാൻ എന്നിവ വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 23 വൈകിട്ട് മൂന്ന് വരെ കളക്ടറേറ്റിലെ ഇലക്ഷൻ വിഭാഗത്തിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) കളക്ടറേറ്റ്, വയനാട്, കൽപ്പറ്റ 673122 വിലാസത്തിൽ തപാൽ മുഖേനയോ ലഭ്യമാക്കണം. ഫോൺ- 04936 202251.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.