Sections

പ്രീസ്‌കൂൾ കിറ്റ് വിതരണത്തിന് ടെൻഡർ ക്ഷണിച്ചു

Wednesday, Jun 07, 2023
Reported By Admin
Tenders Invited

പ്രീസ്കൂൾ കിറ്റ് വിതരണത്തിന് ടെൻഡർ ക്ഷണിച്ചു


വനിതാ ശിശുവികസന വകുപ്പിന് കീഴീൽ അഴുത ഐ സി ഡി എസ് പ്രോജക്ടിനു കീഴിലെ 136 അങ്കണവാടികളിലേക്ക് 2022-23 സാമ്പത്തിക വർഷത്തേക്കുള്ള അങ്കണവാടി പ്രീസ്കൂൾ എഡ്യുക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് വിവിധ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം ജൂൺ 21 ന് 11 മണി വരെ ലഭിക്കും. ടെൻഡർ അപേക്ഷകൾ അന്നേ ദിവസം 12. 30 വരെ സ്വീകരിക്കും. വൈകിട്ട് 3 ന് പീരുമേട് അഴുത ബ്ളോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04869 233281.

കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രോജക്റ്റിലെ 99 അംഗനവാടികളിൽ വിതരണം ചെയ്യാനായി പ്രീ സ്കൂൾ എജുക്കേഷൻ കിറ്റ് സാധനങ്ങൾ വാങ്ങുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15. വിശദവിവരങ്ങൾക്ക്: 9188959688.

കോട്ടയം: കടുത്തുരുത്തി ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള 143 അംഗൻവാടികളിൽ പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് പുനർ ദർഘാസുകൾ ക്ഷണിച്ചു. വിശദവിവരത്തിന് ഫോൺ: 9188959698.

എടക്കാട് അഡീഷണൽ ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിൽ വരുന്ന 125 അങ്കണവാടികളിൽ പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂൺ 20ന് ഉച്ചക്ക് രണ്ട് മണി വരെ ദർഘാസ് സ്വീകരിക്കും.

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള ചാലക്കുടി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റ് വാങ്ങുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂൺ 19ന് 2 മണി. ഫോൺ : 0480 2700380.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.