Sections

വിവിധ ആവശ്യങ്ങൾക്കായി ടെണ്ടറുകൾ ക്ഷണിച്ചു

Tuesday, Jun 06, 2023
Reported By Admin
Tenders Invited

പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു

കോട്ടയം: വൈക്കം ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള 141 അംഗൻവാടികളിൽ 2023-24 അധ്യയനവർഷം പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. അവസാന തീയതി ജൂൺ 19. വിശദവിവരത്തിന് ഫോൺ: 04829-225156.

വാഹനം വാടകയ്ക്ക് എടുക്കുന്നതിലേക്കായി ടെണ്ടർ ക്ഷണിച്ചു

2023 -24 സാമ്പത്തിക വർഷം പന്തലായനി അഡീഷണൽ ശിശുവികസന ഓഫീസർക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിലേക്കായി മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോറത്തിന്റെ വില : 480 രൂപ + 18 ശതമാനം ജി എസ് ടി. പ്രതിമാസ വാടക 800 കിലോമീറ്ററിന് പരമാവധി 20000 രൂപയും അധികരിച്ച് വരുന്ന ഓരോ കിലോമീറ്ററിനും പതിനഞ്ച് രൂപ നിരക്കിൽ പരമാവധി 250 കിലോമീറ്റർ വരെയുമാണ്. വാഹനത്തിന് ടാക്സി പെർമിറ്റ് ഉൾപ്പടെ നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും ഉണ്ടായിരിക്കേണ്ടതാണ്. ജൂൺ 19 രാവിലെ 12.30 മണി വരെ ടെണ്ടർ ഫോറം വിൽക്കും . ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി : ജൂൺ 19 രണ്ട് മണി വരെ. പൂരിപ്പിച്ച ടെണ്ടറുകൾ അന്നേ ദിവസം രണ്ടരക്ക് തുറക്കുന്നതാണ്. ടെണ്ടറുകൾ മുദ്രവെച്ച കവറിൽ സമർപ്പിക്കേണ്ടതും കവറിന് പുറത്ത് 'വാഹനം വാടകയ്ക്ക് എടുക്കുന്നതിനുള്ള ടെണ്ടർ' എന്ന് രേഖപ്പെടുത്തേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496-2621190.

ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിലെ കീഴിലെ കൊടുവള്ളി അഡീഷണൽ ഐ സി ഡി എസ് ഓഫീസിലെ ഓദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടി കാർ നിബന്ധനകൾക്ക് വിധേയമായി ഓടിക്കാൻ താത്പര്യമുളളവരിൽ നിന്നും മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഉറപ്പിച്ചു ഉത്തരവാകുന്നതു മുതൽ ഒരുവർഷത്തേക്കാണ് കരാർ വാഹനത്തിൻറെ കാലാവധി. വാഹനത്തിന് ഏഴ് വർഷത്തതിലധികം കാലപ്പഴക്കം ഉണ്ടാകുവാൻ പാടില്ല. പ്രതിമാസം പരാമവധി 800 കി.മി ഓടേണ്ട തുകയാണ് വാടക ഇനത്തിൽ നൽകുന്നത്. ടെണ്ടർ കവറിനു മുകളിൽ 'ഔദ്യോഗിക ആവശ്യത്തിനുള്ള കരാർ വാഹന ടെണ്ടർ ' എന്ന് രേഖപ്പെടുത്തേണ്ടതാണ്. ടെണ്ടർ ഫോറത്തിന്റെ വില : 500 + ജി എസ് ടി. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി : ജൂൺ 20 ഉച്ചക്ക് ഒരു മണി വരെ. സമർപ്പിക്കപ്പെട്ട ടെണ്ടറുകൾ അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2281044

വാഹനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

തൊടുപുഴ താലൂക്ക് പരിധിയിയിലുളള വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയംകുടിയിൽ പ്രവർത്തിക്കുന്ന 90ാം നമ്പർ റേഷൻ കടയിൽ നിന്നും വഞ്ചിക്കൽ ഗോത്രവർഗ ഊരിലേക്ക് റേഷൻ സാധനങ്ങൾ എത്തിക്കുന്നതിന് സാധനങ്ങളുടെ കയറ്റിറക്ക് ചെലവ്, മറ്റ് ചെലവുകൾ എന്നിവ ഉൾപ്പടെ വാഹനം നൽകുന്നതിന് തയ്യാറുളളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 22 വൈകിട്ട് 3 വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം തന്നെ ക്വട്ടേഷൻ തുറക്കും. ജില്ലാ സപ്ലൈ ഓഫീസർ, ജില്ലാ സപ്ലൈ ഓഫീസ്, സിവിൽ സ്റ്റേഷൻ, കുയിലിമല, പെനാവ് പിഒ. എന്ന വിലാസത്തിലാണ് ക്വട്ടേഷൻ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 232321


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.