- Trending Now:
തിരുവനന്തപുരം: പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്ന 'മിൽമ റീൽ ചലഞ്ചു' മായി മിൽമയുടെ തിരുവനന്തപുരം മേഖലാ യൂണിയൻ. മത്സരത്തിൻറെ ഭാഗമായി 'ശുദ്ധമായ പാൽ മിൽമ പാൽ' എന്ന വിഷയത്തെ ആസ്പദമാക്കി സൃഷ്ടിപരവും ആകർഷകവുമായ പുതിയ റീലുകൾ തയ്യാറാക്കി പങ്കുവെയ്ക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന മികച്ച റീലുകൾക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ ലഭിക്കും. രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം 50000, 25000 രൂപ വീതമാണ്. ഇതിനൊപ്പം പ്രോത്സാഹന സമ്മാനങ്ങളും നൽകും. മികച്ച റീലുകൾ മിൽമയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പ്രദർശിപ്പിക്കും.
ഒരു മിനിറ്റിൽ കവിയാതെയുള്ള റീലുകൾ 2016 ഫെബ്രുവരി 15 നു മുമ്പായി trcmpu.ads@gmail എന്ന മെയിൽ ഐഡി യിലേക്ക് അയക്കണം.
വിശദവിവരങ്ങൾക്ക് സന്ദർശിക്കുക: www.milmatrcmpu.com.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.