Sections

പ്രീമിയം തിരികെ ലഭിക്കുന്ന രണ്ട് പുതിയ ടേം പദ്ധതികൾ അവതരിപ്പിച്ച് എസ്ബിഐ ലൈഫ് ഇൻഷൂറൻസ്

Wednesday, Jan 24, 2024
Reported By Admin
SBI Life

കൊച്ചി: എസ്ബിഐ ലൈഫ് ഇൻഷൂറൻസ് പ്രീമിയം തിരികെ ലഭിക്കുന്ന രണ്ട് പുതിയ ടേം ഇൻഷൂറൻസ് പദ്ധതികളായ എസ്ബിഐ ലൈഫ് സരൾ സ്വധാൻ സുപ്രീം, എസ്ബിഐ ലൈഫ് സ്മാർട്ട് സ്വധാൻ സുപ്രീം എന്നീ രണ്ടു പദ്ധതികൾക്ക് തുടക്കം കുറിച്ചു. പോളിസി ഉടമയുടെ ആകസ്മിക വിയോഗമുണ്ടായാൽ ഒറ്റത്തവണ തുകയും കാലാവധി പൂർത്തിയാക്കുന്ന പോളിസി ഉടമകൾക്ക് അടച്ച മുഴുവൻ പ്രീമിയവും നൽകുന്നതാണ് പദ്ധതികൾ. ആകസ്മിക വേളകളിൽ പ്രിയപ്പെട്ടവർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ പോളിസി ഉടമകളെ സഹായിക്കുന്നതാണ് ഈ പദ്ധതികൾ. ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, താങ്ങാനാവുന്ന പ്രീമിയം തുടങ്ങിയവയാണ് ഇതിൻറെ സവിശേഷതകൾ.

ഏഴ്, പത്ത്, 15 വർഷങ്ങളായുള്ള പ്രീമിയം അടവു കാലാവധി ഈ പദ്ധതികളിൽ തെരഞ്ഞെടുക്കാം. പത്തു മുതൽ 30 വർഷം വരെയുള്ള പോളിസി കാലാവധി തെരഞ്ഞെടുക്കാനുമാവും. ഇരു പദ്ധതികളിലും കുറഞ്ഞ പരിരക്ഷാ തുക 25 ലക്ഷം രൂപയാണ്. സരൾ സ്വധാൻ സുപ്രീമിൽ പരമാവധി പരിരക്ഷ 50 ലക്ഷം രൂപയാണ്. സ്മാർട്ട് സ്വധാൻ സുപ്രീമിൽ പരമാവധി പരിധിയില്ല. ആദായ നികുതി നിയമ പ്രകാരമുള്ള ആനുകൂല്യങ്ങളും പദ്ധതികളിൽ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.