Sections

സാംസങ് ഗാലക്സി ബൂക്ക് 6 ലാപ്പ്ടോപ്പുകൾ അവതരിപ്പിച്ചു

Thursday, Jan 08, 2026
Reported By Admin
Samsung Launches Galaxy Book 6 Ultra, Pro and Book 6 Laptops

കൊച്ചി: സാംസങ് ഇലക്ട്രോണിക്സ് പുതിയ ഗാലക്സി ബൂക്ക് 6 അൾട്രാ, ഗാലക്സി ബൂക്ക് 6 പ്രോ, ഗാലക്സി ബൂക്ക് 6 ലാപ്ടോപ്പുകൾ എന്നിവ അവതരിപ്പിച്ചു. ഇന്റൽ കോർ അൾട്രാ സീരീസ് 3 പ്രോസസറുകളുമായി (ഇന്റൽ 18എ സാങ്കേതികവിദ്യ) എത്തുന്ന ഈ സീരീസ്, എഐ അധിഷ്ഠിത ഉൽപാദനക്ഷമതയും ശക്തമായ പ്രകടനവും ഒരുമിപ്പിക്കുന്നതാണ്.

വേഗമേറിയ പ്രോസസിംഗ്, മെച്ചപ്പെട്ട മൾട്ടി ടാസ്കിംഗ്, എഐ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ എൻപിയു എന്നിവ ഗാലക്സി ബൂക്ക് 6 സീരീസിന്റെ പ്രധാന സവിശേഷതകളാണ്. ഗാലക്സി ബൂക്ക് 6 അൾട്രാ മോഡലിൽ എൻവീഡിയ ജിഫോഴ്സ് ആർടിഎക്സ് 5070/5060 ലാപ്ടോപ് ജിപിയു ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇത് കണ്ടന്റ് ക്രിയേഷൻ, വീഡിയോ എഡിറ്റിംഗ്, ഗെയിമിംഗ് തുടങ്ങിയ അനുഭവങ്ങൾ മെച്ചപ്പെടുത്തുമെന്നും സാംസങ് അറിയിച്ചു.

സ്ലിം ഡിസൈനിനൊപ്പം മെച്ചപ്പെട്ട കൂളിംഗ് സംവിധാനവും ദീർഘകാല ബാറ്ററി ലൈഫും ഈ സീരീസിന്റെ പ്രത്യേകതയാണ്. ആദ്യമായി ഗാലക്സി ബൂക്ക് പ്രോ സീരീസിലും വേഗർ ചേംബർ കൂളിംഗ് ഉപയോഗിച്ചിരിക്കുന്നു.

സാംസങ് നോക്സ് സുരക്ഷാ സംവിധാനവും വിൻഡോസ് 11 സെക്യൂർഡ്-കോർ പിസി ഫീച്ചറുകളും ഉപയോക്തൃ ഡാറ്റയ്ക്ക് കൂടുതൽ സംരക്ഷണം നൽകുന്നു.

ഗാലക്സി ബൂക്ക് 6 അൾട്രാ, പ്രോ , ബൂക്ക് 6 മോഡലുകൾ ഗ്രേയും സിൽവർ നിറങ്ങളിലും 2026 ജനുവരി അവസാനം മുതൽ തിരഞ്ഞെടുക്കപ്പെട്ട വിപണികളിൽ ലഭ്യമാകും. ഗാലക്സി ബൂക്ക് 6 എന്റർപ്രൈസ് പതിപ്പ് ഏപ്രിൽ 2026 മുതൽ ചില വിപണികളിൽ അവതരിപ്പിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.