- Trending Now:
കൊച്ചി: ടൈറ്റൻ ഇൻടെക് ലിമിറ്റഡ് പ്രീമിയം എൽഇഡി ഡിസ്പ്ലേ ബ്രാൻഡായ 'അൾട്രാ എൽഇഡി' പുറത്തിറക്കി. ദക്ഷിണ കൊറിയൻ സാങ്കേതിക പങ്കാളിയായ എംഐസിയുമായി ചേർന്നാണ് മിനി, മൈക്രോ എൽഇഡി ഡിസ്പ്ലേ സാങ്കേതികവിദ്യകൾ ടൈറ്റൻ ഇൻടെക് വികസിപ്പിക്കുന്നത്. കോർപ്പറേറ്റ് ഓഫീസുകൾ, കൺട്രോൾ സെന്ററുകൾ, പൊതു അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, കായികം തുടങ്ങി വിവിധ മേഖലകളിൽ അൾട്രാഎൽഇഡി ഡിസ്പ്ലേകൾ ഉപയോഗിക്കാൻ സാധിക്കും.
പദ്ധതിയുടെ ഭാഗമായി ആന്ധ്രാപ്രദേശ് ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡുമായി (എപിഇഡിബി) ചേർന്ന് അമരാവതിയിൽ ഒരു സംയോജിത ഡിസ്പ്ലേ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് യൂണിറ്റ് സ്ഥാപിക്കാനും കമ്പനി ധാരണാപത്രം ഒപ്പിട്ടു. ഏകദേശം 250 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ ഫാക്ടറി വഴി 500-ഓളം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് കരുതുന്നത്.
ടൈറ്റൻ ഇൻടെക് മാനേജിംഗ് ഡയറക്ടർ കുമാർരാജു രുദ്രാരാജു പറഞ്ഞു, 'ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ പദ്ധതികൾക്ക് കരുത്തേകുന്ന ഈ നീക്കം ഇറക്കുമതി കുറയ്ക്കാനും ഇന്ത്യയെ ഒരു ആഗോള ഇലക്ട്രോണിക്സ് ഹബ്ബാക്കി മാറ്റാനും സഹായിക്കും.'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.