Sections

'റിംസിം ജീര'യെ വീണ്ടും അവതരിപ്പിച്ച് കൊക്കകോള

Monday, Feb 23, 2026
Reported By Admin
Coca-Cola Relaunches RimZim Jeera in India

കൊച്ചി: കൊക്കകോള ഇന്ത്യ തങ്ങളുടെ പ്രശസ്ത പാനീയമായ 'റിംസിം ജീര'യെ പുതിയ ക്യാംപെയിനോടെ വിപണിയിൽ തിരിച്ചെത്തിച്ചു.

ക്യാംപെയിനിന്റെ ഭാഗമായി, പ്രശസ്ത സംഗീതസംവിധായകനായ ആർ.ഡി.ബർമന്റെ പ്രശസ്ത ഗാനം 'ദുനിയ മേൻ ലോകോൻ കൊ' പുതുക്കി അവതരിപ്പിച്ചു. ഗാനത്തിലെ 'ബീറാ...' എന്ന ഭാഗം 'ജീറാ...'യായി മാറ്റിയാണ് പുതിയ പരസ്യം ഒരുക്കിയിരിക്കുന്നത്. ഒരു സിപ്പ് റിംസിം ജീര കുടിച്ചാൽ ഉണ്ടാകുന്ന സന്തോഷവും അതിന്റെ പ്രത്യേക രുചിയും പരസ്യചിത്രം അവതരിപ്പിക്കുന്നു.

70 വർഷത്തിലധികം പാരമ്പര്യമുള്ള റിംസിം ജീരയെ പുതുമയോടെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും ആർ.ഡി. ബർമൻ ഗാനത്തിലെ പുതുക്കിയ സംഗീതഭാഗം കേൾക്കുന്നവരുടെ മനസ്സിൽ പതിയുന്ന തരത്തിലാണെന്നും കമ്പനിയുടെ എമർജിങ് കാറ്റഗറിസ് വിഭാഗം സീനിയർ ഡയറക്ടർ സോബൻജീത് റാഥ് പറഞ്ഞു.

പരസ്യചിത്രം സംവിധാനം ചെയ്തത് സിഗ്സാഗ് ഫിലിംസിന്റെ അഭിജിത് സുധാകർ ആണ്. ക്രിയേറ്റീവ് ഏജൻസിയായ ടാലന്റഡിലെ തനിമ കോഹ്ലി ക്യാംപെയിനിന്റെ സൃഷ്ടിപരമായ സമീപനത്തെക്കുറിച്ച് പ്രതികരിച്ചു.

ഇന്ത്യയിലെ ആദ്യത്തെ എത്നിക് ഫ്ളേവർ റെഡി ടു ഡ്രിങ്ക് പാനീയങ്ങളിൽ ഒന്നായി റിംസിം അറിയപ്പെടുന്നു. ഇന്ത്യൻ അടുക്കളകളിൽ സുപരിചിതമായ ജീരയുടെ രുചിയിലാണ് ഇത് തയ്യാറാക്കിയത്. 250 മില്ലി പാക്കിന് 10 രൂപ എന്ന വിലയിലാണ് ഉൽപ്പന്നം ലഭ്യമാകുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.