Sections

കേരളത്തിലെ ഉപഭോക്താക്കളുടെ നെറ്റ്വർക്ക് അനുഭവങ്ങൾ മെച്ചപ്പെടുത്തി വി

Wednesday, Jan 24, 2024
Reported By Admin
Vodafone Idea

  • കേരളത്തിലെ 2500-ൽ ഏറെ സൈറ്റുകളിൽ ശേഷി വർധിപ്പിക്കുകയും 950-ൽ ഏറെ സൈറ്റുകളിൽ എൽ900 സ്ഥാപിക്കുകയും ചെയ്തതോടെ ഇൻഡോറിൽ പോലും വി ഇപ്പോൾ അതിവേഗവും കൂടുതൽ മെച്ചപ്പെട്ട ശബ്ദവ്യക്തതയും ലഭ്യമാക്കുന്നു
  • കേരളത്തിലെ 14 ജില്ലകളിലായുള്ള 1.5 കോടി വി ഉപയോക്താക്കൾക്ക് ഉയർന്ന നെറ്റ് വർക്ക് അനുഭവങ്ങൾ ലഭ്യമാക്കുന്നു

കൊച്ചി: ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ജോലിയായാലും വിനോദമായാലും ദൈനംദിന ജീവിതത്തിൻറെ കാര്യത്തിൽ മൊബൈൽ ഇൻറർനെറ്റ് വളരെ നിർണായകമാണ്. ഉപഭോക്താക്കളുടെ ഉയർന്നു വരുന്ന ഈ ആവശ്യങ്ങൾ നിറവേറ്റാനായി മുൻനിര ടെലികോം ബ്രാൻഡ് ആയ വി കേരളത്തിലെ ഉപഭോക്താക്കൾക്കായി നെറ്റ്വർക്ക് അനുഭവങ്ങൾ മെച്ചപ്പെടുത്തിയിരിക്കുകയാണ്. ഈ നീക്കങ്ങളുടെ ഭാഗമായി ഇൻഡോറിൽ കൂടുതൽ മെച്ചപ്പെട്ട അനുഭവവും അതിവേഗവും ലഭിക്കും.

കഴിഞ്ഞ 2-3 മാസങ്ങളിൽ ഉയർന്ന കാര്യക്ഷമതയുള്ള 900 മെഗാഹെർട്ട്സ് സ്പെക്ട്രമാണ് കേരളത്തിലെ 950-ൽ ഏറെ സൈറ്റുകളിലായി അധികമായി സ്ഥാപിച്ചത്. ഇതിനു പുറമെ സംസ്ഥാനത്തെ 2500-ൽ ഏറെ സൈറ്റുകളിൽ ശേഷിയും വർധിപ്പിച്ചു. കൊച്ചി, കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, മറ്റ് വലിയ പട്ടണങ്ങൾ എന്നിവിടങ്ങളിലെ വി ഉപഭോക്താക്കൾക്ക് വീടുകളിലും വാണിജ്യ സ്ഥലങ്ങളിലും ഉയർന്ന വ്യക്തതയുള്ള വോയ്സും ഡാറ്റയും ലഭിക്കുന്നുണ്ട്. ഇൻഡോറിലും തിരക്കേറിയ പ്രദേശങ്ങളിലും ഇതു ലഭ്യമാണ്.

ഓരോ ഇന്ത്യക്കാർക്കും മെച്ചപ്പെട്ട നാളേക്ക് ഉതകുന്ന വിധത്തിൽ ലോകോത്തര ഡിജിറ്റൽ അനുഭവങ്ങൾ നൽകാനും കണക്ട് ആയിരിക്കാനും വേണ്ടി ഏറ്റവും ഉയർന്ന പ്രതിബദ്ധതയാണ് വി പുലർത്തുന്നതെന്ന് വോഡഫോൺ ഐഡിയ കേരളാ-തമിഴ്നാട് ക്ലസ്റ്റർ ബിസിനസ് മേധാവി ആർ ശാന്താറാം പറഞ്ഞു. ഈ കാഴ്ചപ്പാടുമായി ഉപഭോക്താക്കളുടെ ഉയർന്നു വരുന്ന ആവശ്യങ്ങൾ നിറവേറ്റും വിധം പുതുക്കിക്കൊണ്ടിരിക്കുന്നത് തങ്ങളുടെ രീതിയാണ്. ഭൂരിപക്ഷം കേരളീയരും വി തെരഞ്ഞെടുത്തു എന്നത് ഏറെ അഭിമാനകരമാണ്. കേരളത്തിലെ തങ്ങളുടെ ശേഷി വർധിപ്പിച്ചത് തങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കൾക്ക് ഉന്നത തലങ്ങളിലുള്ള അനുഭവം ലഭ്യമാക്കുകയും സുഗമമായ കണക്ടിവിറ്റിക്കായുള്ള ശക്തമായ നെറ്റ്വർക്ക് നൽകുകുയം ചെയ്യും. ജോലി, പഠനം, സോഷ്യലൈസ്, വിനോദം, ഇ-കോമേഴ്സ് ആയാലും മറ്റ് ഡിജിറ്റൽ സേവനങ്ങൾ എന്നിങ്ങനെ ഏതായാലും വി നെറ്റ്വർക്കിലൂടെ ഇതു ലഭ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വി - കേരളത്തിലെ വിശ്വസനീയമായ നെറ്റ് വർക്ക്:

900 മെഗാഹെർട്ട്സ്, 1800 മെഗാഹെർട്ട്സ്, 2100 മെഗാഹെർട്ട്സ്, 2300 മെഗാഹെർട്ട്സ്, 2500 മെഗാഹെർട്ട്സ് തുടങ്ങിയ വിവിധ ബാൻഡുകളിലായി 114.8 മെഗാഹെർട്ട്സ് സ്പെക്ട്രത്തിലൂടെ കേരളത്തിൽ എൽടിഇ നെറ്റ്വർക്കിൽ ഏറ്റവും വലിയ സ്പെക്ട്രം കൈവശമുള്ളത് വിക്കാണ്. അതിലൂടെ കേരളത്തിലെ ഏറ്റവും മികച്ച ടെലികോം സേവനദാതാവായി മാറുകയും ചെയ്യുന്നു.

കൂടുതൽ മെച്ചപ്പെട്ട ശബ്ദ വ്യക്തതയ്ക്കും ഇൻഡോറിലെ അനുഭവത്തിനും വേണ്ടി കേരളത്തിലെ ഏറ്റവും ഫലപ്രദമായ 900 മെഗാഹെർട്ട്സ് ബാൻഡ് സ്പെക്ട്രം ഏറ്റവും ഉയർന്ന ബാൻഡ് വിഡ്ത്ത് വി ഉറപ്പാക്കുന്നുണ്ട്. സംസ്ഥാനത്ത് 2500 മെഗാഹെർട്ട്സ് ബാൻഡ് ഉള്ള ഏക സ്വകാര്യ സേവന ദാതാവ് വി ആണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.