Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Thursday, May 29, 2025
Reported By Admin
Quotations invited for vehicle rental

വാഹനം വാടകയ്ക്ക് ടെൻഡർ ക്ഷണിച്ചു

പള്ളം ശിശുവികസന പദ്ധതി ഓഫീസിൽ ഔദ്യോഗികാവശ്യങ്ങൾക്കായി വാഹനം ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ജൂൺ 11ന് ഉച്ചയ്ക്ക് രണ്ട് മണിവരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് തുറക്കും.

ലോറി ലഭ്യമാക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു

രജിസ്ട്രേഷൻ വകുപ്പിന്റെ കോട്ടയം ജില്ലയിലെ ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസ്, ജില്ലാ രജിസ്ട്രാർ (ഓഡിറ്റ്)ഓഫീസ്, ചിട്ടി ആർബിട്രേഷൻ ഓഫീസ്, ചിട്ടി ഓഡിറ്ററുടെ ഓഫീസ്, അഡീഷണൽ സബ് രജിസ്ട്രാർ ഓഫീസ് എന്നിവിടങ്ങളിൽനിന്നു സാധനസാമഗ്രികൾ കോട്ടയം കളക്ട്രേറ്റിന് എതിർവശമുള്ള കോട്ടയം രജിസ്ട്രേഷൻ കോംപ്ലക്സിലേക്ക് മാറ്റുന്നതിന് ലോറി ലഭ്യമാക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ മൂന്നിന് വൈകുന്നേരം അഞ്ചിന് മുൻപായി ജില്ലാ രജിസ്ട്രാർ (ജനറൽ)ജില്ലാ രജിസ്ട്രാർ ജനറലിന്റെ ഓഫീസ്, കളക്ടറേറ്റ് പി. ഒ കോട്ടയം -686002 എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം. വിശദ വിവരത്തിന് ഫോൺ: 0481 2563822.

മെസ് നടത്തിപ്പിനായി ടെണ്ടർ ക്ഷണിച്ചു

തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ പ്രവർത്തിക്കുന്ന ഡോക്ടേഴ്സ് സ്റ്റാഫ് ആൻഡ് സ്റ്റുഡൻസ് മെസ് ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുവാൻ ടെണ്ടർ ക്ഷണിച്ചു. ജൂൺ മൂന്നിന് വൈകീട്ട് മൂന്നുമണിക്ക് മുൻപായി ടെണ്ടറുകൾ സമർപ്പിക്കണം. രേഖപ്പെടുത്തുന്ന തുകയുടെ ഒരു ശതമാനം നിരത ദ്രവ്യമായി ടെണ്ടറിനോടൊപ്പം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രി ഓഫീസിൽ പ്രവൃത്തി ദിനങ്ങളിൽ ബന്ധപ്പെടുക. ഫോൺ: 0487 2200610.

വാഹനം വാടകയ്ക്ക് ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തൃപ്രയാർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തളിക്കുളം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസം 1500 കിലോമീറ്റർ വരെ ഓടുന്നതിന് 2025 ജൂൺ മാസം മുതൽ അടുത്ത ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് സ്റ്റോർ പർച്ചേസ് മാനദണ്ഡങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി വ്യക്തികളിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോം വിതരണം ചെയ്യുന്ന അവസാന തീയതി ജൂൺ 13, ഉച്ചയ്ക്ക് ഒരു മണി. ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 13, ഉച്ചയ്ക്ക് രണ്ടു മണി. ദർഘാസ് അടങ്കൽ തുക - 3,36000 രൂപ. വാഹനത്തിന്റെ കാലപ്പഴക്കം 12 വർഷത്തിൽ താഴെയായിരിക്കണം. വാഹനത്തിന്റെ ആർ.സി ബുക്ക്,പെർമിറ്റ്, ഹിറ്റ്നെസ്, ഇൻഷൂറൻസ് സർട്ടിഫിക്കറ്റ്, പി.യു.സി.സി എന്നീ രേഖകളുടെ ശരിപകർപ്പുകൾ ടെണ്ടറിനോടൊപ്പം സമർപ്പിക്കണം. തളിക്കുളം ശിശു വികസന പദ്ധതി ഓഫീസറുടെ വിലാസത്തിലാണ് ടെണ്ടറുകൾ മുദ്ര വെച്ച കവറിൽ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ തൃപ്രയാർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തളിക്കുളം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സമീപിക്കുക. ഫോൺ: 0487 2394522.

വാഹനം വാടകയ്ക്ക് ക്വട്ടേഷൻ ക്ഷണിച്ചു

തൃശ്ശൂർ: ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയത്തിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഗവൺമെന്റ് അംഗീകൃത മാനദണ്ഡങ്ങളും പ്രത്യേക നിബന്ധനകൾക്കും വിധേയമായി ഡ്രൈവർ ഉൾപ്പെടെ വാഹനം വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള ഉടമകൾ ജൂൺ 10 ന് ഉച്ചയ്ക്ക് 12.30 ന് മുൻപായി ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മീഷണർ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ 680 003 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ:04872360100.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.