Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കുക ബോട്ട് വാടകയ്ക്ക് ലഭ്യമാക്കുക തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Tuesday, May 27, 2025
Reported By Admin
Quotations invited for works such as vehicle rental and boat rental

വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നെടുങ്കണ്ടം ശിശുവികസന പദ്ധതി ഓഫീസിലേക്ക് ഡ്രൈലീസ് വ്യവസ്ഥയിൽ വാഹനം ഡ്രൈവറില്ലാതെ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് താൽപ്പര്യമുളളവരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ മെയ് 31 ന് ഒരു മണി വരെ സ്വീകരിക്കും തുടർന്ന് രണ്ട് മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9400916175, 9447776364, 80753291165.

വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് താൽപര്യമുളളവരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ ജൂൺ 11 ന് പകൽ 1.30 വരെ സ്വീകരിക്കും തുടർന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9188959713, 80753291165.

ഏഴ് സീറ്റ് വാഹനം ക്വട്ടേഷൻ ക്ഷണിച്ചു

കേരള റോഡ് ഫണ്ട് ബോർഡ് കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ഉപയോഗത്തിനായി 2018 മാർച്ച് ഒന്നിന് ശേഷം ആദ്യ രജിസ്ട്രേഷനുള്ള എസിയും ടാക്സി പെർമിറ്റുമുള്ള 1400 സിസിക്ക് മുകളിലുള്ള ഏഴ് സീറ്റ് വാഹനം ഒരു വർഷത്തേക്ക് ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി മെയ് 30 വൈകീട്ട് മൂന്ന് മണി. ഫോൺ: 0495 2992620, 9447750108, 9539552429.

ബോട്ട് വാടകക്ക് ക്വട്ടേഷൻ ക്ഷണിച്ചു

2025ലെ ട്രോളിങ് നിരോധന കാലയളവിൽ (ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ) ബേപ്പൂർ കേന്ദ്രീകരിച്ച് കടൽ പട്രോളിങ്, കടൽ രക്ഷാപ്രവർത്തനം എന്നിവക്ക് ബോട്ട് വാടകക്ക് നൽകാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ് 30ന് ഉച്ചക്ക് 2.30ന് മുമ്പ് ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ലഭിക്കണം. ഫോൺ: 0495-2414074, 9496007052.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.