Sections

ജെസിബി, ഹിറ്റാച്ചി, ടിപ്പർ, ക്രെയിൻ, വള്ളങ്ങൾ, ബോട്ടുകൾ, മരംമുറി യന്ത്രങ്ങൾ, ജനറേറ്ററുകൾ, ലൈറ്റുകൾ എന്നിവ ലഭ്യമാക്കൽ, അറ്റകുറ്റപ്പണികൾ ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Wednesday, May 21, 2025
Reported By Admin
Quotations invited for the supply and maintenance of JCB, Hitachi, tipper, crane, boats, boats, logg

ജെസിബി, ഹിറ്റാച്ചി, ടിപ്പർ, ക്രെയിൻ, വള്ളങ്ങൾ, ബോട്ടുകൾ, മരംമുറി യന്ത്രങ്ങൾ, ജനറേറ്ററുകൾ, ലൈറ്റുകൾ എന്നിവക്ക് ക്വട്ടേഷൻ ക്ഷണിച്ചു

കോഴിക്കോട് താലൂക്ക് പരിധിയിൽ അടിയന്തിരഘട്ടത്തിൽ ഉപയോഗിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ടിപ്പർ, ക്രെയിൻ, വള്ളങ്ങൾ, ബോട്ടുകൾ, മരംമുറി യന്ത്രങ്ങൾ, ജനറേറ്ററുകൾ, ലൈറ്റുകൾ എന്നിവക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ കവറിന് മുകളിൽ ദുരന്തനിവാരണം - 2025 എന്നും മാനദണ്ഡം ഒന്നാം ഖണ്ഡികയിൽ പറയുന്ന ഏതെല്ലാം ഇനങ്ങളാണ് ക്വട്ടേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും രേഖപ്പെടുത്തണം. ക്വട്ടേഷനുകൾ മെയ് 24 ന് വൈകീട്ട് അഞ്ച് വരെ അതത് വില്ലേജ് ഓഫീസുകളിലോ താലൂക്ക് ഓഫീസിൽ നേരിട്ടോ സമർപ്പിക്കാം. മെയ് 27 ന് ഉച്ചക്ക് 12 ന് തഹസിൽദാർ താലൂക്ക് ഓഫീസിൽ ക്വട്ടേഷൻ തുറക്കും. ഫോൺ: 0495 2372966.

അറ്റകുറ്റപ്പണി ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് ക്യാന്റീനിലെ അടുക്കള മേൽക്കൂര അറ്റകുറ്റപ്പണി ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ നാലിന് ഉച്ചയ്ക്ക് രണ്ട് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ നിന്നോ 0497 2780226 നമ്പറിൽ നിന്നോ ലഭിക്കും.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.