Sections

നിങ്ങള്‍ സ്വയം ചിന്തിക്കൂ; മികച്ച ബിസിനസുകാരനാണോ? | quality of a successful business entrepreneur

Saturday, Aug 13, 2022
Reported By Jeena S Jayan
business, business guide series

സംരംഭകത്വത്തില്‍ ആവേഗവും ഉത്സാഹവും നിലനിര്‍ത്തുന്നത് എല്ലായിപ്പോഴും എളുപ്പമല്ല

 


ഒരു സംരംഭകനാകാനുള്ള ഗുണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വിജയകരമായ ഒരു സംരംഭം നടത്തുക എന്നത് ചില്ലറക്കാര്യമല്ല.സംഭരംഭകനാകാന്‍ ഏതൊരു വ്യക്തിക്കും സാധിക്കും . എന്നാല്‍ മികവുറ്റ ഒരു സംഭരംഭകനാകാന്‍ ചില  പ്രത്യേകതകള്‍ ആവശ്യമാണ് . ലോകത്തില്‍ വിജയം കൈവരിച്ച ഏതൊരു സംഭരംഭകനെ എടുത്ത് പരിശോധിച്ചാലും അയാളില്‍ സവിശേഷമായ ചില പ്രത്യേകതകള്‍  കാണാം.

സമീപകാലത്ത് ഒരു സംരംഭകനോ ബിസിനസുകാരനോ ആകുന്നത് വളരെ ഫാഷനാണ്.പ്രാഥമികമായി ഈ പദവി എല്ലാവരുടെയും കണ്ണില്‍ ഒരു വ്യക്തിയുടെ പദവി ഉയര്‍ത്തുന്നു.നിങ്ങളുടെ സ്വന്തം ബിസിനസ് വളരെ അഭിമാനകരമായ സാമൂഹിക നില പകര്‍ന്നു തരുന്നതാണ്.പരിധിയില്ലാത്ത വരുമാനം നേടാനുള്ള ഇതിന്റെ സാധ്യതകളും ആളുകളെ ആകര്‍ഷിക്കുന്നുണ്ട്.ചുരുക്കി പറഞ്ഞാല്‍ ഒരു ബിസിനസുകാരന്റെ പ്രവര്‍ത്തനങ്ങളെയും പ്രവൃത്തിയെയും ആശ്രയിച്ചിരിക്കുന്നു സംരംഭത്തതിന്റെ വളര്‍ച്ച

സംരംഭകത്വത്തില്‍ ആവേഗവും ഉത്സാഹവും നിലനിര്‍ത്തുന്നത് എല്ലായിപ്പോഴും എളുപ്പമല്ല.നിരവധി തടസ്സങ്ങളുണ്ടാകാം.നിങ്ങള്‍ വേണ്ടത്ര ഊര്ജ്ജം നിലനിര്‍ത്താന്‍ നന്നായി പരിശീലിക്കേണ്ടി വരും.വാണിജ്യപരമായ കഴിവുകളും ഒരു സംരംഭകന് വേണ്ടതാണ്.


വലിയ സ്വപ്നം 

സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തിയില്‍ നിന്ന് ഒരു സംരംഭകന്‍ ആകുന്നത് അവന്റെ സ്വപ്നങ്ങള്‍ക്ക് വലുപ്പം കൂടുമ്പോഴാണ്.വലിയ സ്വപ്നങ്ങള്‍ നെയ്തുകൊടുക്കുകയും, ആ സ്വപ്നത്തെ യാഥാര്‍ഥ്യമാക്കാന്‍ നിരന്തരം പരിശ്രമിച്ച് വിജയം കൈവരിക്കുന്ന ഒരാളാണ് യഥാര്‍ഥ സംരംഭകന്‍. 

ലക്ഷ്യത്തിലേക്കുള്ള അടിത്തറ

എല്ലായിപ്പോഴും ഒരു സംരംഭകന്‍ ആദ്യം ശ്രദ്ധ ചെലുത്തേണ്ടത് തന്റെ സ്ഥാപനം കെട്ടിപ്പടുക്കാന്‍ വേണ്ടിയാവണം. എന്നാല്‍ കേവലം ഒരു സ്ഥാപനത്തിലുപരി , ആ സ്ഥാപനവും അതില്‍ എല്ലാ ജീവനക്കാരും എന്താണ് സ്ഥാപനത്തിന്റെ ലക്ഷ്യം എന്ന് മനസ്സിലാക്കുകയും ആ ലക്ഷ്യത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി അതിനെ സാധൂകരിക്കാന്‍ വേണ്ടി പ്രയത്‌നിക്കുകയും വേണം . കൂട്ടായ പരിശ്രമത്തിലൂടെ ലക്ഷ്യബോധമുള്ള സ്ഥാപനത്തെ വാര്‍ത്തെടുക്കാന്‍ സംരംഭകന് സാധിക്കണം.


മൂല്യങ്ങളെ സംരക്ഷിച്ച് മുന്നോട്ട്

മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് വ്യതിയാനം വരുത്തുകയോ വിട്ടുവീഴ്ച്ച മനോഭാവം കാണിക്കുകയോ ചെയ്യാതിരിക്കുവാന്‍ ഒരു സംരംഭകന്‍ പ്രത്യേകം ശ്രദ്ധ നല്‍കണം.


മികച്ച ടീം രൂപീകരണം

 കാര്യപ്രാപ്തിയും കാര്യക്ഷമതയും സ്വന്തമായി തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിവുള്ളതും, പ്രതിസന്ധികളെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ശക്തമായ മികച്ച ഒരു സംഘത്തെ വളര്‍ത്തിയെടുക്കാനും കൈകാര്യം ചെയ്യാനും ഒരു സംരംഭകന്‍ എപ്പോഴും ശ്രദ്ധിക്കണം.


സാങ്കേതിക മികവും മാറ്റങ്ങളും

കാലത്തിനനുസരിച്ച് മാറി വരുന്ന പുത്തന്‍ സാങ്കേതികവിദ്യകളെ എങ്ങനെ വേണ്ടവിധേന തന്റെ സ്ഥാപനത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കാമെന്ന് ഒരു സംരംഭകന്‍ അറിഞ്ഞിരിക്കണം. മാറ്റങ്ങളെ ഇരുകൈകള്‍ നീട്ടി സ്വീകരിച്ച് തന്റെ സ്ഥാപനത്തിലും വളര്‍ച്ചയ്ക്കാവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അയാള്‍ പ്രാപ്തനാ യിരിക്കണം.


ഉത്പന്നത്തിന്റെ ഗുണനിലവാരം

സ്ഥാപനം നല്‍കുന്ന ഓരോ ഉല്‍പ്പന്നത്തിലും സേവനങ്ങളിലും നിരന്തരം പരീക്ഷണങ്ങള്‍ നടത്തി അതിന്റെ മേന്മ ഉറപ്പുവരുത്താനും വര്‍ദ്ധിപ്പിക്കാനും സംരംഭകന് കഴിയണം. ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കളില്‍ എത്തിക്കുന്ന കാര്യത്തില്‍ വീഴ്ച്ച വരുത്താന്‍ പാടുള്ളതല്ല. കാരണം അത് അവന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാം.


ഉപഭോക്താക്കളും ജീവനക്കാരും നട്ടെല്ല്

സംരംഭകന്റെ നിലനില്‍പ്പ് തന്നെ ഉപഭോക്താക്കളും ജീവനക്കാരും തന്നെയാണ്. ഒഴിച്ചുകൂടാനാകാത്ത ഈ രണ്ടു വിഭാഗക്കാരില്‍ നിന്നും ഒത്തിരിയേറെ കാര്യങ്ങള്‍ ഒരു സംരംഭകന്‍ പഠിക്കേണ്ടതുണ്ട് . ഈ രണ്ടു വിഭാഗക്കാരെയും ഒരേ രീതിയില്‍ കൈകാര്യം ചെയ്ത് സ്ഥാപനം വളര്‍ത്തിയെടുക്കാന്‍ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്


നിരന്തരമായ പഠനം

നിരന്തരമായ പഠനം ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായ ഒന്നാണ് .മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് സാഹചര്യങ്ങളോട് പൊരുതികൊണ്ടിരിക്കുവാന്‍ നിരന്തരമായ പരിശ്രമത്തോടൊപ്പം തന്നെ പഠനം കൂടി ആവശ്യമാണ് .

ഉത്തരവാദിത്തം

ഇത് ഏറ്റവും പ്രധാനപ്പെട്ട ഒരു ഗുണമാണ്.വിജയകരമായ ഒരു ബിസിനസ് ഉത്തരവാദിത്തമില്ലാത്ത ആരംഭിക്കുന്നത് അസാധ്യമാണ്.നിങ്ങളുടെ സ്വന്തം സംരംഭത്തില്‍ നിങ്ങളെടുക്കുന്ന ഓരോ ചുവടുവെയ്പ്പിനും നിങ്ങള്‍ ഉത്തരവാദിയായിരിക്കണം.

സമയം മാറ്റിവെയ്ക്കുക

നിങ്ങള്‍ക്കായി ഒരു സമയം മാറ്റി വയ്ക്കുക. സ്വന്തമായി ഒരു സമയം കണ്ടെത്തുക. ആ സമയങ്ങളില്‍ നിങ്ങളുടെ സ്വപ്നങ്ങളെ കുറിച്ചും, ലക്ഷ്യത്തെക്കുറിച്ചും , നിങ്ങള്‍ കടന്നുവന്ന വഴികളെ കുറിച്ചും, സ്വയം ചിന്തിക്കുക വിചിന്തനം ചെയ്യുക. ഒരുപാട് തിരക്കുകള്‍ക്കിടയില്‍ ഇങ്ങനൊരു സമയം മാറ്റി വയ്ക്കുന്നതിലൂടെ നിങ്ങള്‍ സ്വയം പ്രതിഫലിക്കുക കൂടി ചെയ്യുകയാണ്.


പ്രധാനപ്പെട്ട ഗുണങ്ങളൊക്കെ എല്ലാ സംരംഭകനും ഉണ്ടായിരിക്കേണ്ടതാണ്.നിങ്ങള്‍ക്ക് ചുറ്റും നടക്കുന്ന എല്ലാ സംഭവങ്ങളെയും കുറിച്ച് ബോധവാനായിിരിക്കണം.നിങ്ങളുടെ പുതിയ ബിസിനസ് സൃഷ്ടിക്കുന്നതിനോ പഴയ ബിസിനസ് വിപുലീകരിക്കുന്നതിനോ ഉള്ള ഏറ്റവും മികച്ച എല്ലാ സാഹചര്യങ്ങളിലും ശ്രദ്ധിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കുന്ന ആദ്യ വ്യക്തി നിങ്ങള്‍ തന്നെ ആയിരുന്നാല്‍ മികച്ച സംരംഭം തന്നെ സാധ്യമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.