- Trending Now:
മൂന്നാമത് കളമശ്ശേരി കാർഷികോത്സവ പ്രദർശന വിപണന മേളയിൽ കയറിന്റെ വ്യത്യസ്ത ഉത്പന്നങ്ങളുമായി ശ്രദ്ധ നേടിയിരിക്കുകയാണ് 'കോയർവാ' ബ്രാൻഡ്. പാനായിക്കുളം സ്വദേശികളായ അഞ്ജുവു ഫിൽജിയുമാണ് വ്യത്യസ്തമായ ഈ സംരംഭത്തിന് പിന്നിൽ. ആറുവർഷം നീണ്ട ഇരുവരുടെയും സൗഹൃദത്തിൽ നിന്നാണ് സ്വന്തമായൊരു ബ്രാൻഡ് എന്ന സ്വപ്നം പൂവിടുന്നത്.
പ്ലാസ്റ്റിക് ഉപയോഗിച്ച് മാത്രം നിർമ്മിക്കുന്ന ബൊക്കെ പോലുള്ള വസ്തുക്കൾ കയറിൽ ചെയ്യണമെന്ന ഇരുവരുടെയും ആഗ്രഹമാണ് ഇത്തരം ഒരു സംരംഭം തുടങ്ങാൻ പ്രേരിപ്പിച്ചത്. കയറിൽ നിർമിക്കുന്ന ബൊക്കെ ജീവിതകാലം മുഴുവൻ ഒരു ഓർമ പോലെ സൂക്ഷിക്കാനാകുമെന്നാണ് ഇവർ പറയുന്നത്. യഥാർഥ ചെടികളാണ് ബൊക്കെയിൽ ഉപയോഗിച്ചിരിക്കുന്നത്.
ബൊക്കെ, ചെടിച്ചട്ടികൾ, കിളിക്കൂടുകൾ, മാറ്റുകൾ അങ്ങനെ അനവധി വസ്തുക്കളാണ് കയർ ഉപയോഗിച്ച് ഇരുവരും നിർമ്മിക്കുന്നത്. മറ്റ് ഉത്പന്നങ്ങളെക്കാളും കയർ ബൊക്കേയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. കയർ വകുപ്പ് മന്ത്രി കൂടിയായ പി രാജീവിന്റെ പിന്തുണയോടെ കൊയർവാ ബൊക്കെക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത് . സർക്കാരിന്റെ പരിപാടികളിലും പൊതുപരിപാടികളിലും കോയർവ ബൊക്കെയാണ് ഇപ്പോൾ താരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.