Sections

ടെക്നോപാർക്കിലെ വനിതാദിനാഘോഷം മാർച്ച് അഞ്ചിന് വനിതാ ടെക്കികൾക്കായി രാത്രി നടത്തം

Sunday, Mar 01, 2026
Reported By Admin
Prathidhwani Hosts Women’s Night Walk at Technopark

തിരുവനന്തപുരം: ടെക്നോപാർക്ക് ഐടി ജീവനക്കാരുടെ ക്ഷേമ-വിനോദ സംഘടനയായ പ്രതിധ്വനിയുടെ വനിതാ ഫോറത്തിൻറെ ആഭിമുഖ്യത്തിൽ വനിതാ ടെക്കികൾക്കും കുടുംബാംഗങ്ങൾക്കുമായി മാർച്ച് അഞ്ചിന് 'രാത്രി നടത്തം' സംഘടിപ്പിക്കുന്നു.

അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് 'ഷി ഓൺസ് ദി നൈറ്റ്' എന്ന പേരിലാണ് പരിപാടി. സംസ്ഥാന വനിതാ ശിശുവികസന വകുപ്പുമായി സഹകരിച്ചാണ് പ്രതിധ്വനി പരിപാടി സംഘടിപ്പിക്കുന്നത്.

വൈകുന്നേരം 6:30 ന് കഴക്കൂട്ടത്ത് നിന്ന് ആരംഭിക്കുന്ന നടത്തം ടെക്നോപാർക്ക് ഫേസ് വണ്ണിലെ ആംഫിതിയേറ്ററിൽ അവസാനിക്കും. തുടർന്ന് വിവിധ വിനോദ-സംഗീത പരിപാടികൾക്ക് ആംഫിതിയേറ്റർ വേദിയാകും.

മാർച്ച് 8 നാണ് അന്താരാഷ്ട്ര വനിതാ ദിനം. 2026 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൻറെ പ്രമേയം 'നേട്ടത്തിനായി നൽകുക' എന്നതാണ്.

രജിസ്ട്രേഷന്: https://forms.gle/xvNaakCnQFUNXS537

കൂടുതൽ വിവരങ്ങൾക്ക്, ബന്ധപ്പെടുക: ജിഷ (6238735626), സെൽമ (7012581385).


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.