- Trending Now:
കൊച്ചി: ഇന്ത്യ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെ മുൻനിര ഒഇഎമ്മുകൾക്ക് കൺട്രോൾ-ഇൻറൻസീവ് ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റുകൾ (ഇസിയു) ലഭ്യമാക്കുന്ന സെഡിമാക് മെക്കാട്രോണിക്സ് ലിമിറ്റഡിൻറെ പ്രാഥമിക പൊതു ഓഹരി വിൽപന (ഐപിഒ) 2026 മാർച്ച് 4 മുതൽ 6 വരെ നടക്കും.
നിലവിലുള്ള നിക്ഷേപകരുടെ 8,043,300 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1,287 മുതൽ 1,352 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 11 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 11ൻറെ ഗുണിതങ്ങളായും അപേക്ഷിക്കാം.
അർഹരായ ജീവനക്കാർക്കായി മാറ്റിവെച്ചിരിക്കുന്ന വിഭാഗത്തിൽ ഓഹരി ഒന്നിന് 128 രൂപ വീതം ഡിസ്കൗണ്ട് ലഭിക്കും. ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, അവെൻഡസ് കാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, ആക്സിസ് കാപ്പിറ്റൽ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.