Sections

വാഹനവും യന്ത്രങ്ങളും നിറഞ്ഞ കേരളത്തില്‍ ലാഭം നേടാന്‍ ഈ സംരംഭം ?

Tuesday, Sep 28, 2021
Reported By admin
grease

കേരളത്തില്‍ ആരംഭിക്കാന്‍ പുതിയൊരു വ്യവസായം ഇതിലൂടെ നേടാം സാമ്പത്തിക ലാഭം
 

 

കേരളത്തില്‍ ഭാവിയില്‍ വലിയ സാധ്യതകളുള്ള ഒരു ബിസിനസ് മേഖലയാണ് ഗ്രീസ് നിര്‍മ്മാണം.കേള്‍ക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വെയ്‌ക്കേണ്ട; നമ്മുടെ നാട്ടില്‍ ഗ്രീസോ എന്ന് അതിശയിക്കാനും നില്‍ക്കേണ്ട.ഇപ്പോള്‍ തൊഴിലിടങ്ങളിലെ സുരക്ഷിതത്വം നഷ്ടമാകുമെന്ന സ്ഥിതി വന്നതോടെ പുതിയ തൊഴില്‍ മേഖലകളിലേക്ക് മലയാളികള്‍ കാലുവെയ്ക്കാന്‍ തയ്യാറെടുക്കുകയാണ്.അതുകൊണ്ട് തന്നെ ഗ്രീസ് നിര്‍മ്മാണവും കേരളത്തില്‍ വ്യാപകമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വൈജ്ഞാനിക കേരളം പോലുള്ള പദ്ധതികളിലൂടെ നൈപുണ്യ വികസനത്തിന് കൂടുതല്‍ പ്രധാന്യം ലഭിക്കുന്നുണ്ട്.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന ചെറുകിട ഉല്പന്നങ്ങളില്‍ ഭൂരിഭാഗവും നമുക്ക് കേരളത്തില്‍ തന്നെ നിര്‍മ്മിക്കാന്‍ കഴിയുന്നവയാണ്.കേരളത്തില്‍ കൂടുതലായി വിറ്റഴിയപ്പെടുന്നതും എന്നാല്‍ അന്യസംസ്ഥാനത്ത് നിര്‍മ്മിക്കപ്പെടുന്നതുമായ മറ്റൊരു ഉല്പന്നമാണ് ഗ്രീസ്.

വസ്തുക്കള്‍ തമ്മില്‍ ഉരസുന്നമ്പോള്‍ ഉണ്ടാകുന്ന ഘര്‍ഷണവും താപവും നിയന്ത്രിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന അര്‍ദ്ധഖരാവസ്ഥയിലുള്ള ലൂബ്രിക്കന്റാണ് ഗ്രീസ്. വാഹനങ്ങള്‍ ,യന്ത്രങ്ങള്‍ തുടങ്ങി ചലിക്കുന്ന വസ്തുക്കളില്‍ ലൂബ്രിക്കന്റുകളുമുണ്ട്  ഖരാവസ്ഥയിലും അര്‍ദ്ധഖരാവസ്ഥയിലും എണ്ണകളുടെ രൂപത്തിലുമെല്ലാം ലൂബ്രിക്കന്റുകള്‍ ലഭ്യമാണ് .ഉപയോഗപ്പെടുത്തുന്ന യന്ത്രഭാഗത്തിന്റെ പ്രത്യേകതകള്‍കനുസരിച്ച് ലൂബ്രിക്കന്റുകള്‍ തിരഞ്ഞെടുക്കുന്നു.ആവണക്കെണ്ണ ,മൃഗക്കൊഴുപ്പ് ,പാം ഓയില്‍ ,എന്നിവയെല്ലാം ലൂബ്രിക്കന്റുകളാണ്  പെട്രോളിയം ഓയിലുകളെക്കാള്‍ വഴുവഴുപ്പ് ആവണക്ക്-പാം-മൃഗക്കൊഴുപ്പ് തുടങ്ങിയ ഓയിലുകകള്‍ക്കുണ്ട്.ഈ ഓയിലുകള്‍ തനിയെ ഉപയോഗിക്കുമ്പോഴുള്ള പോരായ്മകള്‍ പരിഹരിക്കാന്‍ മറ്റു ചില ചേരുവകള്‍ കൂടി ചേര്‍ത്താണ് ഗ്രീസ് നിര്‍മ്മിക്കുന്നത്.

സോഡിയം ഗ്രീസ്,കാല്‍സിയം ഗ്രീസ്, ഗ്രാഫൈറ്റ് ഗ്രീസ് ,ലിഥിയം ഗ്രീസ് ,സിലിക്കോണ്‍ ഗ്രീസ് . ചേരുവകളുടെ വ്യത്യാസം അനുസരിച്ച് പലതരത്തിലുള്ള ഗ്രീസുകളുണ്ട് .ഇവയില്‍ സിലിക്കോണ്‍ ഗ്രീസ് ഒഴികെ മറ്റെല്ലാം ഗ്രീസിലും ആവണക്കെണ്ണ ,മൃഗക്കൊഴുപ്പ് ,മിനറല്‍ ഓയില്‍ എന്നിവയാണ് മുഖ്യ ചേരുവകള്‍. സിലിക്കോണ്‍ ഗ്രീസില്‍ സിലിക്കോണ്‍ ഓയിലാണ് പ്രധാനഘടകം.

ഈ രംഗത്തെ ദേശീയ സ്ഥാപനമാണ് നാഷണല്‍ ലൂബ്രിക്കേറ്റിങ് ഗ്രീസ് ഇന്‍സ്റ്റിറ്റ്യൂട്ട് (NLGI ).കാഠിന്യം അനുസരിച്ച് ഗ്രീസുകളെ 9 ആയി തരം തിരിച്ചിട്ടുണ്ട് .000 മുതല്‍ 6 വരെയുള്ള സൂചകങ്ങളായാണ്  ഈ വേര്‍തിരിവ്.യന്ത്രഭാഗങ്ങളുടെ വേഗം,താപം,മര്‍ദ്ദം എന്നിവയ്ക്ക് അനുസൃതമായാണ് ഗ്രീസുകള്‍ തിരഞ്ഞെടുക്കുന്നത്.0 മുതല്‍ 3 വരെയുള്ള സൂചകങ്ങളില്‍ ഉള്‍പ്പെടുന്ന ഗ്രീസുകളാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.

ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പുകള്‍ ,സര്‍വീസ് സെന്ററുകള്‍ ,യന്ത്രങ്ങളുടെ നിര്‍മ്മാണവും ,റിപ്പയറിംഗ് നടത്തുന്ന കേന്ദ്രങ്ങള്‍ ,ഫാക്ടറികള്‍ ,സ്പെയര്‍ പാര്‍ട്ട് സ്  വില്പന കേന്ദ്രങ്ങള്‍ ,ഹാര്‍ഡ് വെയര്‍ ഷോപ്പുകള്‍ തുടങ്ങിയ ഇടങ്ങളെല്ലാം വില്പനയ്ക്കായി തിരഞ്ഞെടുക്കാം. ജെസിബി ,ഹിറ്റാച്ചി ,ക്രയിനുകള്‍ തുടങ്ങി ഭാരയന്ത്രങ്ങള്‍ ദിവസവും ഗ്രീസിംഗ് ആവശ്യമുള്ളവയാണ്.ഇത്തരം യന്ത്രഉടമകള്‍ക്ക്  നേരിട്ടുള്ള വിതരണവും ആവാം.ചെറിയ മുതല്‍ മുടക്കില്‍ സംരംഭം ആരംഭിച്ച് വിതരണക്കാര്‍ വഴിയും നേരിട്ടും ഉല്‍പ്പന്നം വിറ്റഴിക്കാം. 


പ്രാദേശിക വിപണിയെ ലക്ഷ്യം വെച്ച് ചെറുകിട യന്ത്രങ്ങള്‍ ഉപയോഗിച്ച് പ്രതിദിനം 200 കിലോഗ്രാം ഗ്രീസ് നിര്‍മ്മിക്കുന്ന യൂണിറ്റ് ആരംഭിക്കുന്നതിന് 5,00,000/ - രൂപ മൂലധന നിക്ഷേപമായി ആവശ്യം വരും.ഒരു കിലോ ഗ്രീസിന് മാര്‍ക്കറ്റില്‍ 300 രൂപയോളം വിലയുണ്ട്.കമ്മിഷന്‍ കഴിച്ച് ഉത്പാദകന് കിലോയക്ക്് 200 രൂപ ലഭിക്കും.പ്രതിദിനം 200 കിലോ ഗ്രീസ് ഉത്പാദിക്കാന്‍ സാധിച്ചാല്‍ 20000 രൂപ ലാഭം നേടാന്‍ സാധിക്കും.വളരെ പ്രധാനപ്പെട്ട കാര്യം ഗ്രീസ് നിര്‍മ്മാണം ആഗ്രഹം കൊണ്ട് മാത്രം ആരംഭിക്കാവുന്ന സംരംഭമല്ല അതിന് വിദഗ്ധരുടെ കീഴില്‍ പരിശീലന ക്ലാസുകളും സാങ്കേതിക അറിവ് നേടുന്നതിനുള്ള ക്ലാസുകളിലും ചേരേണ്ടതുണ്ട്.സബ്‌സിഡികളും വിവിധ വായ്പപദ്ധതികളും സംരംഭകര്‍ക്ക് ലഭിക്കും.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.