- Trending Now:
 
 
                                കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം എഐ, ലെഗസി മോഡേണൈസേഷൻ എന്നീ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജോൺട്യൂറിംഗ് വാട്സൺ സോഫ്റ്റ്വെയർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് (ജെടിഡബ്ള്യു), കൊച്ചി ഇൻഫോപാർക്ക് ഫേസ് II-ലെ ജ്യോതിർമയയിൽ പുതിയ ഓഫീസ് ആരംഭിച്ചു. ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, സെസ് അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ വിനീത വി., കസ്റ്റംസ് ഓഫീസർ അനൂപ് അരവിന്ദൻ എന്നിവർ ചേർന്ന് റിബൺ മുറിച്ചു.
കമ്പനി ഡയറക്ടർമാരായ അനീഷ് മുരിങ്ങനോലിൽ, ശ്രീനാഥ് വാസുദേവൻ പിള്ള എന്നിവർക്കൊപ്പം ഇൻഫോപാർക്ക് ഉദ്യോഗസ്ഥരും ബിസിനസ്-സാങ്കേതിക രംഗങ്ങളിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
പരമ്പരാഗത സംരംഭക സംവിധാനങ്ങളെ പുതുതലമുറ സാങ്കേതികവിദ്യകളുമായി ബന്ധിപ്പിക്കുന്ന സേവനങ്ങളാണ് ജെടിഡബ്ള്യു നൽകുന്നത്. ഇന്ത്യയ്ക്ക് പുറമെ, യുഎസ്എ, യുകെ, ഗൾഫ് മേഖല തുടങ്ങിയ ഇടങ്ങളിലെ ഓഫ്ഷോർ ഡെവലപ്മെന്റിനും സേവന വിതരണത്തിനുമുള്ള കേന്ദ്രമായി പുതിയ ഇൻഫോപാർക്ക് ഓഫീസ് പ്രവർത്തിക്കും.
കൊച്ചിയുടെ ഐടി ആവാസവ്യവസ്ഥയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്ന ജെടിഡബ്ല്യുവിന് പുതിയ ഓഫീസ് സുപ്രധാന നാഴികക്കല്ലാണ്. നവീകരണത്തിലും നൂതന സാങ്കേതികവിദ്യകളിലുമുള്ള വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി സംരംഭങ്ങൾക്ക് നൂതനഅവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ഈ മേഖലയിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കാനും ജെടിഡബ്ള്യു ലക്ഷ്യമിടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.