- Trending Now:
ന്യൂഡൽഹി: മുൻനിര പൊതുമേഖലാ ബാങ്കുകളിലൊന്നായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി),വിജിലൻസ് ബോധവൽക്കരണ വാരത്തിന്റെ ഭാഗമായി സൈക്ലോത്തൺ 2025 വിജയകരമായി സംഘടിപ്പിച്ചു.
ജാഗ്രതയെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരവും സജീവവുമായ ജീവിതശൈലി സ്വീകരിക്കുന്നതിനും സംഘടിപ്പിച്ച പരിപാടിയിൽ പിഎൻബി ജീവനക്കാർക്ക് പുറമെ പൊതുജനങ്ങളും പങ്കെടുത്തു.
പിഎൻബി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അശോക് ചന്ദ്ര, എക്സിക്യൂട്ടീവ് ഡയറക്ടർ ഡി. സുരേന്ദ്രൻ, ചീഫ് വിജിലൻസ് ഓഫീസർ രാഘവേന്ദ്ര കുമാർ എന്നിവർ ചേർന്ന് സൈക്ലോത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.
'വിജിലൻസ്: നമ്മുടെ പങ്കിട്ട ഉത്തരവാദിത്തം' എന്നതാണ് ഈ വർഷത്തെ പ്രമേയം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.