Sections

ഇന്ത്യയിലെ സർഗ്ഗാത്മക മനസ്സുകളെ ആധാറിന്റെ ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്യാൻ യു.ഐ.ഡി.എ.ഐ ക്ഷണിക്കുന്നു 

Saturday, Oct 18, 2025
Reported By Admin
UIDAI invites citizens to design official mascot

1 ലക്ഷം രൂപ വരെ സമ്മാനത്തുക! 2025 ഒക്ടോബർ 31 വരെ അപേക്ഷകൾ അയയ്ക്കാം


യു.ഐ.ഡി.എ.ഐയുടെ ഒരു ഔദ്യോഗിക ഭാഗ്യചിഹ്നം രൂപകല്പന ചെയ്യാൻ രാജ്യത്തെ പൗരൻമാരെ ക്ഷണിച്ചുകൊണ്ട്, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) മൈ ഗവ് (MyGov) പ്ലാറ്റ്‌ഫോമിൽ രാജ്യവ്യാപകമായി ഒരു ഭാഗ്യചിഹ്ന രൂപകല്പനാ മത്സരം ആരംഭിച്ചു. 2025 ഒക്ടോബർ 31 വരെ ഇതിലേക്ക് അപേക്ഷിക്കാം. ഈ മത്സരം, ആധാറിന്റെ അടിസ്ഥാന മൂല്യങ്ങളായ വിശ്വാസം, ഉൾച്ചേർക്കൽ, ശാക്തീകരണം, ഡിജിറ്റൽ നൂതനാശയങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു സവിശേഷവും അവിസ്മരണീയവുമായ ഭാഗ്യചിഹ്നം സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്.

യു.ഐ.ഡി.എ.ഐയുടെ വിഷ്വൽ അംബാസഡർ ആയി ഈ ഭാഗ്യചിഹ്നം പ്രവർത്തിച്ച്, എല്ലാ പ്രായക്കാർക്കിടയിലും ആശയവിനിമയം കൂടുതൽ ആപേക്ഷികവും ആകർഷകവുമാക്കും. ആധാർ സംബന്ധമായ ആശയവിനിമയം ലളിതമാക്കാൻ സഹായിക്കുന്നതിനൊപ്പം, ആധാറിന്റെ സേവന മനോഭാവം, സുരക്ഷ, അഭിഗമ്യത എന്നിവ ഇത് ഉൾക്കൊള്ളും.

വ്യക്തികളും സംഘങ്ങളും ഉൾപ്പെടെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും പ്രവേശനമുണ്ട്. മൈ ഗവ് മത്സര പേജിലൂടെ മാത്രമായി അവർക്ക് രൂപമാതൃകകൾ സമർപ്പിക്കാം. ഓരോ മത്സരാർഥിയ്ക്കും ഒരു സംക്ഷിപ്ത ആശയക്കുറിപ്പും ഭാഗ്യചിഹ്നത്തിന്റെ പേരും സഹിതം ഒരു അസ്സൽ ഭാഗ്യചിഹ്ന മാതൃക അയയ്ക്കാം. സർഗാത്മകത, മൗലികത, സൗന്ദര്യാത്മക ആകർഷണം, യു.ഐ.ഡി.എ.ഐയുടെ മൂല്യങ്ങളുമായുള്ള പൊരുത്തപ്പെടൽ എന്നിവ അടിസ്ഥാനമാക്കിയാണ് അപേക്ഷകൾ വിലയിരുത്തുക.

ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്: ഒന്നാം സമ്മാനത്തിന് 50,000 രൂപയും, രണ്ടാം സമ്മാനത്തിന് 30,000 രൂപയും മൂന്നാം സമ്മാനത്തിന് 20,000 രൂപയും അംഗീകാര സർട്ടിഫിക്കറ്റുകൾക്കൊപ്പം ലഭിക്കും. കൂടാതെ, ഭാഗ്യചിഹ്നത്തിന്റെ പേരിനായി മികച്ച അപേക്ഷകൾ സമർപ്പിക്കുന്നവർക്ക് പാരിതോഷികവും നൽകും.

പൊതുജനങ്ങളെ അവരുടെ സർഗ്ഗാത്മകതയെ ജീവസുറ്റതാക്കാനും ഉൾച്ചേർക്കലിനും ശാക്തീകരണത്തിനുമുള്ള ആധാറിന്റെ യാത്രയിൽ സംഭാവന നൽകാനും യു.ഐ.ഡി.എ.ഐ പ്രോത്സാഹിപ്പിക്കുന്നു.

വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾക്കും പങ്കാളിത്തത്തിനും, https://innovateindia.mygov.in/uidai-mascot-competition/ സന്ദർശിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.