- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 1,440 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,18,560 രൂപയിലേക്ക് താഴ്ന്നു. ശനിയാഴ്ച സ്വർണവിലയിൽ 1,840 രൂപയുടെ വർധനവ് സംഭവിച്ച സ്ഥാനത്താണ് ഇന്ന് വിലയിൽ ഇടിവ് സംഭവിച്ചിരിക്കുന്നത്.
മാർച്ച് ഒന്നിന് 1,26,920 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വില ഇടിയുകയും മാർച്ച് ആറിന് 1,18,160 രൂപയിലേക്ക് സ്വർണവില താഴുകയും ചെയ്തിരുന്നു. ആറ് ദിനം കൊണ്ട് 8,760 രൂപയുടെ ഇടിവ് സ്വർണവിലയിൽ സംഭവിച്ചിരുന്നു. എന്നാൽ ശനിയാഴ്ച സ്വർണവില വീണ്ടും കുതിക്കുകയായിരുന്നു. ശനിയാഴ്ച 1,840 രൂപ ഒരു പവന് ഉയർന്ന് 1,20,000 രൂപയിലേക്ക് സ്വർണവില കുതിച്ചെത്തിയിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 180 രൂപ കുറഞ്ഞ് 14,820 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.