Sections

നെട്ടൂരിൽ എൽഇഡി ലൈറ്റ് നിർമ്മാണം തുടങ്ങി:മരട് നഗരസഭയുടെ നേതൃത്വത്തിൽ പുതിയ പദ്ധതിക്ക് തുടക്കം

Monday, Nov 10, 2025
Reported By Admin
LED Light Manufacturing Unit Launched in Maradu

നെട്ടൂർ വ്യവസായ പരിശീലന കേന്ദ്രത്തിൽ മരട് നഗരസഭയുടെ നേതൃത്വത്തിൽ എൽഇഡി ലൈറ്റ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ ആന്റണി ആശാൻ പറമ്പിൽ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

നാട്ടിൽ തന്നെ ഉൽപാദനവും തൊഴിൽസാധ്യതകളും കൂട്ടുന്നതിനുള്ള ഒരു മാതൃക പദ്ധതിയായി ഇത് മാറുമെന്ന് നഗരസഭ ചെയർപേഴ്സൺ പറഞ്ഞു.

തുടർന്നുള്ള ദിവസങ്ങളിൽ ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്കായി മെഴുകുതിരി നിർമ്മാണവും, വനിതകൾക്കായി തുണിസഞ്ചി നിർമ്മാണവും, തയ്യൽ പരിശീലനവും കൂടി ആരംഭിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.

ഗുണമേന്മയുള്ള എൽഇഡി ലൈറ്റുകൾ മിതമായ നിരക്കിൽ നഗരസഭയുടെ നിയന്ത്രണത്തിൽ തന്നെ ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഇതിനോടൊപ്പം, തകരാറിലായ എൽഇഡി ലൈറ്റുകൾ റിപ്പയർ ചെയ്ത് വീണ്ടും ഉപയോഗിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ പ്രവർത്തകരെയും കൂടുതൽ ഉൾപ്പെടുത്തി പദ്ധതിയെ വിപുലപ്പെടുത്താനാണ് നഗരസഭയുടെ തീരുമാനം.

ഡിവിഷൻ കൗൺസിലർ അഫ്സൽ അധ്യക്ഷനായ പരിപാടിയിൽ കൗൺസിലർ സീമ ചന്ദ്രൻ, മറ്റ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.