Sections

ജർമ്മനിയിൽ പഠനവും ജോലിയും; ശിൽപ്പശാല 12 ന്

Monday, Feb 09, 2026
Reported By Admin
Goethe-Zentrum Trivandrum Hosts Germany Study & Work Workshop

തിരുവനന്തപുരം: ജർമ്മനിയിൽ പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ഗൊയ്ഥെ-സെൻട്രം തിരുവനന്തപുരം ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഫിൻടിബ ജിഎംബിഎച്ചുമായി സഹകരിച്ച് ഫെബ്രുവരി 12 ന് വൈകുന്നേരം 4 ന് ജവഹർ നഗർ ഗൊയ്ഥെ-സെൻട്രത്തിലാണ് പരിപാടി.

'ജർമ്മനിയിൽ എങ്ങനെ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യാം' എന്ന വിഷയത്തിലാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. ഇത് ജർമ്മനിയിൽ താമസിക്കുന്നതിനെയും പഠിക്കുന്നതിനെയും ജോലി ചെയ്യുന്നതിനെയും കുറിച്ചുള്ള വ്യക്തവും വിശ്വസനീയവുമായ ധാരണ നൽകും. വിസ പ്രക്രിയ, തൊഴിലവസരങ്ങൾ, ആരോഗ്യ ഇൻഷുറൻസ്, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കുമുള്ള പ്രധാന നിർദേശങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ ഉൾക്കാഴ്ചയും ഇതിലൂടെ ലഭിക്കും.

രജിസ്ട്രേഷന്: https://pages.fintiba.com/meetup_trivandrum


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.