Sections

മലബാർ ഗോൾഡ് & ഡയമണ്ട്സ് കോഴിക്കോട് ആർട്ടിസ്ട്രി ഷോറൂമിൽ ലൈറ്റ്വെയ്റ്റ് ആഭരണങ്ങൾക്കായി എക്സ്ക്ലൂസീവ് സോൺ ആരംഭിച്ചു

Sunday, Feb 08, 2026
Reported By Admin
Malabar Gold Launches Exclusive Lightweight Jewellery Zone in Kozhikode

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ കോഴിക്കോട് ആർട്ടിസ്ട്രി ഷോറൂമിൽ ലൈറ്റ്വെയ്റ്റ് ആഭരണങ്ങൾക്കായി എക്സ്ക്ലൂസീവ് സോൺ ആരംഭിച്ചു. ലൈറ്റ്വെയ്റ്റ് ആഭരണങ്ങളോടുള്ള ഉപഭോക്താക്കളുടെ വർധിച്ചു വരുന്ന താൽപര്യം കണക്കിലെടുത്താണ് എക്സ്ക്ലൂസീവ് സോൺ ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടാനുസരണം ലൈറ്റ്വെയ്റ്റ് ആഭരണങ്ങൾ വളരെ എളുപ്പത്തിൽ ഇവിടെ നിന്ന് തെരഞ്ഞെടുക്കാൻ കഴിയും. ഏറ്റവും പുതിയതും സമകാലിക ഡിസൈനുകളിലുള്ളതുമായ ലൈറ്റ്വെയ്റ്റ് ആഭരണങ്ങളുടെ വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

മലബാർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി വീരാൻകുട്ടി, നടി ദേവിക സഞ്ജയ് എന്നിവർ ചേർന്ന് ലൈറ്റ് വെയ്റ്റ് സോണിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മലബാർ ഗോൾഡ് & ഡയമണ്ട്സ് റീട്ടെയിൽ ഹെഡ് (കേരള) ആർ. അബ്ദൂൾ ജലീൽ, റീജ്യണൽ ഹെഡ് സുബൈർ എം പി, സോണൽ ഹെഡ് ജാവേദ് മിയാൻ, ഷോറൂം ഹെഡ് സക്കീർ ഹുസൈൻ, മറ്റ് മാനേജ്മെന്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മലബാർ ഗ്രൂപ്പ് എല്ലായ്പ്പോഴും പ്രാധാന്യം നൽകുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. 'ഞങ്ങളുടെ കോഴിക്കോട്ടെ ആർട്ടിസ്ട്രി ഷോറൂമിൽ ഒരുക്കിയ എക്സ്ക്ലൂസീവ് ലൈറ്റ്വെയ്റ്റ് ജ്വല്ലറി സോണിലൂടെ ഉപഭോക്താക്കൾക്ക് ഷോപ്പിംഗ് ആസ്വാദ്യകരമാക്കിക്കൊണ്ട് വളരെയെളുപ്പം ഇഷ്ടപ്പെട്ട ലൈറ്റ്വെയ്റ്റ് ആഭരണങ്ങൾ വാങ്ങാൻ സാധിക്കും. മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ വിശ്വാസ്യത, സുതാര്യത, സേവന മൂല്യങ്ങൾ എന്നിവയെല്ലാം ഉയർത്തിപ്പിടിക്കുന്നതിനൊപ്പം തന്നെ ലൈറ്റ്വെയ്റ്റ് ആഭരണ ശ്രേണിയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പ്പ് കൂടിയാണിത്' അദ്ദേഹം പറഞ്ഞു.

ആർട്ടിസ്ട്രി ഷോറൂമിനുള്ളിൽ ഒരു സ്വതന്ത്ര ഇൻ-സ്റ്റോർ സോൺ ആയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിത്യേന ധരിക്കാവുന്ന ആഭരണങ്ങൾ, ജോലി സ്ഥലത്തും പ്രത്യേക അവസരങ്ങളിലും ഉപയോഗിക്കാവുന്ന ആഭരണങ്ങൾ, ഉപഹാരങ്ങൾ നൽകുന്നതിനായുള്ള ആഭരണങ്ങൾ തുടങ്ങി ട്രെൻഡിംഗ് ഡിസൈനുകളിലുള്ള ലൈറ്റ്വെയ്റ്റ് ആഭരണങ്ങളുടെ അതിമനോഹരവും വിശാലവുമായ ശേഖരം എക്സ്ക്ലൂസീവ് സോണിൽ ഒരുക്കിയിട്ടുണ്ട്. ആധുനിക സംവിധാനങ്ങളോടെ രൂപകൽപ്പന ചെയ്തിട്ടുള്ള ഇവിടെ ഉപഭോക്താക്കൾക്കായി മികച്ച ഇരിപ്പിടങ്ങളും എളുപ്പത്തിൽ ആഭരണങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ജീവിത ശൈലികൾക്കും ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്കും അനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാനുള്ള മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ പ്രതിബദ്ധതയാണ് ലൈറ്റ്വെയ്റ്റ് ആഭരണങ്ങൾക്കായുള്ള എക്സ്ക്ലൂസീവ് സോണിലൂടെ പ്രതിഫലിക്കുന്നത്. പ്രായഭേദമന്യേ ലൈറ്റ്വെയ്റ്റ് ആഭരണങ്ങളോടുള്ള താൽപര്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഏറ്റവും മികച്ച ഡിസൈനുകളിലുള്ളതും ഗുണമേൻമയുള്ളതുമായ ആഭരണങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കുന്നതിലും ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിലുമാണ് മലബാർ ഗോൾഡ് & ഡയമണ്ട്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മലബാർ ഗോൾഡ് & ഡയമണ്ട്സിന് 14 രാജ്യങ്ങളിലായി 420 ലേറെ ഷോറൂമുകളുണ്ട്. ഗുണനിലവാരം പൂർണ്ണമായും ഉറപ്പു വരുത്തിക്കൊണ്ട് സുതാര്യമായ വില നിർണ്ണയത്തിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാൻ മലബാർ ഗോൾഡ് & ഡയമണ്ട്സിന് സാധിക്കുന്നുണ്ട്.

ആഭരണങ്ങളുടെ കൃത്യമായ പണിക്കൂലി, സ്റ്റോൺ വെയ്റ്റ്, നെറ്റ് വെയ്റ്റ്, സ്റ്റോൺ ചാർജ് എന്നിവ രേഖപ്പെടുത്തിയ സുതാര്യമായ പ്രൈസ് ടാഗ്, ആഭരണങ്ങൾക്ക് ആജീവനാന്ത ഫ്രീ മെയ്ന്റനൻസ്, പഴയ സ്വർണ്ണാഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾ സ്വർണ്ണത്തിന് 100 ശതമാനം മൂല്യം, സ്വർണ്ണത്തിന്റെ 100 ശതമാനം പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന HUID ഹാൾമാർക്കിംഗ്, 28 ലാബ് ടെസ്റ്റുകളിലൂടെ ഗുണനിലവാരം ഉറപ്പ് വരുത്തിയ സർട്ടിഫൈഡ് ഡയമണ്ടുകൾ, എല്ലാ ആഭരണങ്ങൾക്കും ബൈബാക്ക് ഗ്യാരന്റി, ആഭരണങ്ങൾക്ക് ഒരു വർഷത്തെ സൗജന്യ ഇൻഷൂറൻസ് പരിരക്ഷ, ഉത്തരവാദിത്ത ഉറവിടങ്ങളിൽ നിന്ന് നിയമാനുസൃത മാർഗത്തിലൂടെ മാത്രം ശേഖരിക്കുന്ന സ്വർണ്ണം, LBMA, DGDB എന്നീ അംഗീകൃത വിതരണക്കാരിൽ നിന്ന് വാങ്ങുന്ന സ്വർണ്ണ ബാറുകൾ തുടങ്ങിയ പ്രോമിസുകൾ മലബാർ ഗോൾഡ് & ഡയമണ്ട്സ് ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.