- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 1,640 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,480 രൂപയിലേക്ക് ഉയർന്നു. ജനുവരി ആറിന് രാവിലെ സ്വർണവില ഇടിഞ്ഞതിന് ശേഷം സംഭവിക്കുന്ന തുടർച്ചയായ മൂന്നാമത്തെ വർധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ജനുവരി 6ന് രാവിലെ 1,520 രൂപയുടെ ഇടിവോടുകൂടി 1,11,720 രൂപയിലേക്ക് താഴ്ന്ന സ്വർണവില ഉച്ചയ്ക്ക് ശേഷം വർധിച്ച് 1,12,720 രൂപയിലേക്ക് എത്തിയിരുന്നു. തുടർന്ന് ഏഴിന് വീണ്ടും വില വർധിച്ച് 1,14,840 രൂപയിലേക്കും ഉയർന്നിരുന്നു.
നേരത്തെ, ജനുവരി 29ന് 1,31,160 രൂപ എന്ന സർവ്വകാല റെക്കോർഡ് ഉയരത്തിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ വില ഇടിഞ്ഞിരുന്നു. ഫെബ്രുവരി ഒന്നിന് 1,17,760 രൂപയിലേക്ക എത്തിയ സ്വർണവില രണ്ടിന് 1,07,920 രൂപയിലേക്ക് താഴുകയും പിന്നീടുള്ള ദിവസങ്ങളിൽ വില ഏറ്റക്കുറച്ചിലുകളോടെ തുടരുകയുമാണ്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 205 രൂപ വർധിച്ച് 14,560 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.