Sections

ആഗോള മാരിടൈം ശക്തിയായി ഇന്ത്യയെ രൂപപ്പെടുത്താൻ കൊച്ചിയിൽ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്

Wednesday, Oct 22, 2025
Reported By Admin
Cochin Shipyard Hosts Kochi Shipbuilding Summit 2025

  • 'വികസിത് ഭാരത് 2047' ലക്ഷ്യത്തിന്റെ ഭാഗമായി കപ്പൽനിർമാണ മേഖലയിലെ സഹകരണം, നവീകരണം, നിക്ഷേപം എന്നിവ ചർച്ചചെയ്യാൻ വിദഗ്ധർ ഒത്തുചേരുന്നു

കൊച്ചി: ഇന്ത്യയുടെ സമുദ്ര, വ്യവസായ, നയ മേഖലകളിൽ നിന്നുള്ള പ്രമുഖ ശബ്ദങ്ങളെ ഒരേ വേദിയിൽ സമന്വയിപ്പിച്ച്, ഇന്ത്യ മാരിടൈം വീക്ക് 2025-ന്റെ ഭാഗമായി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (സിഎസ്എൽ) ഇന്ന് (2025 ഒക്ടോബർ 22) കൊച്ചി ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ് സംഘടിപ്പിക്കുന്നു . ഈ ഉച്ചകോടി കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിന്റെയും, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (CPPR), കൊച്ചിയുടെയും സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.

'സ്റ്റിയറിംഗ് ഇന്ത്യാസ് ഷിപ്പ് ബിൽഡിംഗ് ഇൻഡസ്ട്രി : കോളാബറേഷൻ, ഇന്നോവേഷൻ ആൻഡ് ഇൻവെസ്റ്റമെന്റ് ഫോർ 2047' (''Steering India's Shipbuilding Industry: Collaboration, Innovation and Investment for 2047,') എന്ന പ്രമേയത്തിലാണ് ഉച്ചകോടി നടക്കുന്നത്. വികസിത് ഭാരത് 2047 എന്ന ദേശീയ ലക്ഷ്യത്തിന്റെ ഭാഗമായി ഇന്ത്യയെ ആഗോള തലത്തിൽ മുൻനിരയിലുള്ള അഞ്ചു മാരിടൈം രാജ്യങ്ങളിൽ ഉൾപ്പെടുത്താനുള്ള മാർഗ്ഗരേഖ ചർച്ച ചെയ്യുകയാണ് പ്രധാന ലക്ഷ്യം.

കപ്പൽനിർമാണം, 'മദർ ഇൻഡസ്ട്രി' എന്നറിയപ്പെടുന്ന പ്രധാന വ്യവസായ മേഖലയാണ്. ഇന്ത്യയുടെ സാമ്പത്തിക, വ്യാവസായിക, തന്ത്രപരമായ വളർച്ചയുടെ കേന്ദ്രബിന്ദുവാണ് ഇത് .കൊറിയ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ ആഗോള കപ്പൽ നിർമ്മാണ വിപണിയിൽ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടം, തീരദേശ സാധ്യത, നയപരമായ മുന്നേറ്റം എന്നിവ വികാസത്തിനും നവീകരണത്തിനും സവിശേഷമായ അവസരങ്ങൾ നൽകുന്നു. സഹകരണ ചട്ടക്കൂടുകളും ആധുനികവൽക്കരണവും ഈ സാധ്യതകളെ സുസ്ഥിര സമുദ്ര വളർച്ചയിലേക്ക് എങ്ങനെ മാറ്റുമെന്ന് ഉച്ചകോടി ചർച്ച ചെയ്യും.

കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. മധു എസ് നായർ സമ്മേളനം ഉദ്ഘാടനം ചെയ്യും . CPPR ചെയർമാൻ ഡോ. ഡി. ധനുരാജ് സമ്മേളനത്തെ അഭിസംബോധന ചെയ്യും .

തുടർന്ന് നടക്കുന്ന പാനൽ ചർച്ച ഡോ. ആർ.പി. പ്രധാൻ (പ്രൊഫസർ, ബിറ്റ്സ് പിലാനി ഗോവ ക്യാംപസ്, ഡിസ്ടിങ്വിഷ്ഡ് ഫെല്ലോ, CPPR) നേതൃത്വത്തിൽ നടക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.