Sections

കുടുംബശ്രീ ഭൂസമൃദ്ധി  പദ്ധതി;  സംസ്ഥാന തല ലോഞ്ചിങ്  പരപ്പയിൽ നടന്നു

Monday, Mar 09, 2026
Reported By Admin
Kudumbashree Launches Farm Projects in Kasaragod

കാർഷിക ഉപജീവന മേഖലയിലെ സ്ഥായിയായ വളർച്ചയ്ക്ക് ഗുണകരമാവുന്ന ബൃഹദ് പദ്ധതികളിലൂടെയാണ് കാസർകോട് കുടുംബശ്രീ ജില്ലാ മിഷൻ മുന്നോട്ട് പോവുന്നത്. വേനൽ മധുരവും കണിവെള്ളരിയുമുൾപ്പെടെ നൂതന സാങ്കേതിക വിദ്യയിലൂടെ കാർഷിക മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കുടുംബശ്രീ ജില്ലാ മിഷൻ ഭൂവിനിയോഗ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ഭൂസമൃദ്ധി. പദ്ധതിയിലൂടെ ജില്ലയിലെ തരിശുനിലങ്ങൾ കണ്ടെത്തുന്നതിനുള്ള വിവരശേഖരണം പരപ്പ ബ്ലോക്കിൽ പൂർത്തീകരിച്ചു. ഇതിന്റെ സംസ്ഥാന തല ലോഞ്ചിങ് പരപ്പയിൽ നടന്നു.

കാസർകോട്ടെ സമ്പുഷ്ടമായ മലയോര മണ്ണിലും ഗോത്ര മേഖലയിലും മധുരക്കിഴങ്ങ് കൃഷി വ്യാപകമാക്കി വരുമാനം ഉറപ്പാക്കാൻ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് നടപ്പാക്കുന്ന സംസ്ഥാന തല പരിപാടിയാണ് പുനർജീവനം പദ്ധതി. തദ്ദേശീയ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കാർഷിക ഗുണഭോക്താക്കൾക്കുള്ള ജൈവവളം, നടീൽ വസ്തുക്കൾ, കാർഷികോപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. കിനാനൂർ -കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജന്റെ അധ്യക്ഷതയിൽ ഭൂസമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിച്ചു. കുടുംബശ്രീ സംസ്ഥാന മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ പുനർജീവനം 2.0 പദ്ധതി ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയംഗം പാറക്കോൽ രാജൻ, ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട്, എ.ഡി.എം എ.സി ഹരിദാസ്, ഡി.പി.എംആതിര സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.