- Trending Now:
വയനാട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ കുടുംബശ്രീ സംരംഭകരെയും വിവിധ മേഖലകളിലെ വിതരണക്കാരെയും ഒരുമിപ്പിക്കുന്ന ബിസിനസ്-ടു-ബിസിനസ് മീറ്റ് ഡിസംബർ 15 രാവിലെ 10 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ നടക്കും.
ജില്ലയിലുടനീളം പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങൾ പ്രദർശനം, വിതരണക്കാർക്ക് പുതിയ ബിസിനസ് സഹകരണങ്ങൾ, ഇടപാടുകൾ, വിപണന സാധ്യതകൾ എന്നിവ കണ്ടെത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യം.
സംരംഭകരുമായി നേരിട്ട് ആശയവിനിമയം നടത്തി പുതിയ ഉത്പന്നങ്ങൾ പരിചയപ്പെടാൻ അവസരമൊരുക്കും. വിവിധ മേഖലകളിൽ നിന്നുള്ള വിതരണക്കാരുടെ പങ്കാളിത്ത്വം ജില്ലയിലെ പ്രാദേശിക സംരംഭങ്ങൾ ശക്തിപ്പെടുത്തി വിപണി ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ബി ടു ബി മീറ്റ് പ്രയോജനപ്പെടും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9947310925 നമ്പറിൽ ബന്ധപ്പെടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.