Sections

കുടുംബശ്രീ ഓണസദ്യ സൂപ്പർ ഹിറ്റ്! വിറ്റുവരവ് 18 ലക്ഷത്തിലധികം അടുത്ത വർഷവും വിപുലമായി തുടരും

Monday, Sep 22, 2025
Reported By Admin
Kudumbashree Onasadya in Palakkad Earns ₹18 Lakh

പാലക്കാട്: ജില്ലയിൽ ഇത്തവണ കുടുംബശ്രീയുെ ഓണസദ്യക്ക് വലിയ സ്വീകാര്യത. ആഗസ്റ്റ് അവസാനവാരം മുതൽ തിരുവോണദിനം വരെ 10,000ത്തിൽ അധികം ഓർഡറുകളിലായി വിവിധ കുടുംബശ്രി യൂണിറ്റുകൾക്കുണ്ടായ വിറ്റുവരവ് 18 ലക്ഷത്തിലധികം. വീടുകൾ, ഓഫീസുകൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങി നിരവധി പേർ ഓണസദ്യക്ക് ഓർഡർ നൽകി. ഓർഡറനുസരിച്ച് വീട്ടുപടിക്കൽ ഓണസദ്യ എത്തിക്കുന്ന രീതിയിലായിരുന്നു യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നത്. ശ്രീകൃഷണപുരത്തായിരുന്നു ഏറ്റവും കൂടുതൽ പേർ ഓർഡർ നൽകിയത്.

കോട്ടോപ്പാടം, കരിമ്പ, പെരുവെമ്പ്, വടവന്നൂർ എന്നിവിടങ്ങളിൽ നിന്നും നിരവധി ഓർഡറുകൾ ലഭിച്ചു. ജില്ലയിലെ മുഴുവൻ ബ്ലോക്കുകളിലായി 35 യൂണിറ്റുകളാണ് ഓണസദ്യ വിതരണത്തിനായി പ്രവർത്തിച്ചത്. ഇത്തവണ കുടുംബശ്രി പരീക്ഷണാടിസ്ഥാനത്തിലാണ് ഓണസദ്യ പദ്ധതി ആരംഭിച്ചത്. ജനങ്ങൾ ഏറ്റെടുത്തതിനാൽ അടുത്ത വർഷവും വിപുലമായി നടത്താൻ തീരുമാനിച്ചതായി ജില്ലാമിഷൻ കോർഡിനേറ്റർ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.