- Trending Now:
സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ വ്യക്തിഗത, കുടുംബശ്രീ അംഗങ്ങൾക്കുള്ള സ്വയം തൊഴിൽ വായ്പകൾക്കായി നിശ്ചിത വരുമാന പരിധിയിലുള്ള 18 നും 55 നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്ക് അപേക്ഷിക്കാം. നാല് മുതൽ അഞ്ച് വർഷം വരെ തിരിച്ചടവ് കാലാവധിയിൽ ആറ് ശതമാനം മുതൽ എട്ട് ശതമാനം വരെ പലിശ നിരക്കിൽ ഉദ്യോഗസ്ഥ / വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ നൽകുക. മൂന്ന് കോടി രൂപ വരെയുള്ള കുടുംബശ്രീ സ്വയംതൊഴിൽ വായ്പകൾ അതത് സി ഡി എസ് ചെയർപേഴ്സൺ മുഖാന്തരം ജാമ്യാരേഖ ഇല്ലാതെ അനുവദിക്കും. താൽപര്യമുള്ളവർക്ക് www.mithrasoft.kswdc.org വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം. ഫോൺ: 0497 2701399, 8547514882.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.