Sections

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 449 കോടി രൂപയുടെ അറ്റാദായം

Saturday, Jan 31, 2026
Reported By Admin
Star Health Q3 Profit Jumps 414% to ₹449 Crore

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻറ് അലൈഡ് ഇൻഷുറൻസ് കമ്പനി നടപ്പു സാമ്പത്തിക വർഷത്തിൻറെ മൂന്നാം ത്രൈമാസത്തിൽ 449 കോടി രൂപ അറ്റാദായം കൈവരിച്ചു. ഇൻഡ് എഎസ് അക്കൗണ്ടിങിന് കീഴിൽ 414 ശതമാനം വാർഷിക വർധനവാണിതു സൂചിപ്പിക്കുന്നത്. 

മികച്ച പ്രീമിയം വർധനവ്, മികച്ച പ്രവർത്തന കാര്യക്ഷമത എന്നിവയുടെ പിൻബലത്തിലാണ് ഈ നേട്ടം കൈവരിക്കാനായത്.  സ്റ്റാർ ഹെൽത്ത് സുതാര്യമായ റിപ്പോർട്ടിങിനോടുള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിച്ചു കൊണ്ട് ഇൻഡ് എഎസ് (ഐഎഫ്ആർഎസ്-ആഗോള സാമ്പത്തിക റിപ്പോർട്ടിങ് മാനദണ്ഡം) നിബന്ധനകൾക്ക് അനുസരിച്ചുള്ള റിപോർട്ടിങ് രീതികളാണ് നടപ്പിലാക്കിയിട്ടുള്ളത്.  

വാർഷികാടിസ്ഥാനത്തിൽ 23 ശതമാനം വർധനവോടെ 5,047 കോടി രൂപയുടെ ആകെ റിട്ടൺ പ്രീമിയമാണ് മുന്നാം ത്രൈമാസത്തില് കമ്പനി കൈവരിച്ചിട്ടുള്ളത്. റീട്ടെയിൽ വിഭാഗത്തിൽ വാർഷികാടിസ്ഥാനത്തിൽ 27 ശതമാനം വർധനവോടെ 4,838 കോടി രൂപയുടെ ആകെ റിട്ടൺ പ്രീമിയവും കൈവരിച്ചിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനായി ഡിജിറ്റൽ ഫസ്റ്റ് എന്ന രീതിയും കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. സാമ്പത്തിക വർഷത്തിലെ 20 ശതമാനം സംഭാവനയും ഡിജിറ്റൽ രീതിയിലായിരുന്നു. ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്താനും പ്രവർത്തന മികവു കൈവരിക്കാനും ഡിജിറ്റൽ രീതികൾ സഹായകമായിട്ടുണ്ട്. പുതിയ പോളിസികളുടെ 85 ശതമാനവും ഡിജിറ്റൽ രീതിയിലാക്കാൻ വിതരണ ആപ്പായ ആറ്റം സഹായിച്ചിട്ടുമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.