Sections

മഹീന്ദ്ര ഒഡീഷയിൽ സാന്നിധ്യം ശക്തമാക്കുന്നു: കട്ടക്കിൽ അത്യാധുനിക ട്രക്ക്, ബസ് ഡീലർഷിപ്പ് ആരംഭിച്ചു

Saturday, Jan 31, 2026
Reported By Admin
Mahindra Opens Advanced 3S Truck & Bus Dealership in Cuttack

കൊച്ചി: മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് ബിസിനസ് ഒഡീഷയിലെ കട്ടക്കിൽ തങ്ങളുടെ അത്യാധുനിക 3എസ് (സെയിൽ, സ്പെയർപാർട്സ്, സർവീസ്) ഡീലർഷിപ്പ് ഉദ്ഘാടനം ചെയ്തു. 6 സർവീസ് ബേകളുള്ള ഈ കേന്ദ്രത്തിൽ പ്രതിദിനം എട്ടിലധികം വാഹനങ്ങൾ സർവീസ് ചെയ്യാൻ സാധിക്കും. കൂടാതെ ഡ്രൈവർമാർക്കുള്ള താമസസൗകര്യം, 24 മണിക്കൂർ ബ്രേക്ക്ഡൗൺ അസിസ്റ്റൻസ്, ആഡ്ബ്ലൂ ലഭ്യത എന്നിവയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി കൈവരിച്ച മികച്ച വളർച്ചയ്ക്ക് പിന്നാലെയാണ് കമ്പനി ഒഡീഷയിൽ പുതിയ അത്യാധുനിക ട്രക്ക്, ബസ് ഡീലർഷിപ്പ് ആരംഭിച്ചത്. 43,560 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ വിശാലമായ കേന്ദ്രം ഉപഭോക്താക്കൾക്ക് വേഗതയേറിയതും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കും. ഹെവി കൊമേഴ്സ്യൽ വാഹനങ്ങൾ, ഇൻറർമീഡിയറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾ, ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾ, ബസുകൾ എന്നിവയുടെ വിൽപനയും സ്പെയർ പാർട്സുകളും സർവീസും ഈ ഡീലർഷിപ്പിൽ ലഭ്യമാവും. കട്ടക്കിലെ മാ ദുർഗ ഓട്ടോ ടെക് മഹീന്ദ്രയുടെ ട്രക്ക് ആൻഡ് ബസ് ബിസിനസിൻറെ പുതിയ ഡീലർ.

കട്ടക്കിലെ പുതിയ അത്യാധുനിക ഡീലർഷിപ്പ് ഉദ്ഘാടനം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് മഹീന്ദ്ര ട്രക്ക്സ്, ബസസ് ആൻഡ് കൺസ്ട്രക്ഷൻ എക്വിപ്മെൻറ് പ്രസിഡൻറും മഹീന്ദ്ര ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോർഡ് അംഗവുമായ വിനോദ് സഹായ് പറഞ്ഞു. ട്രക്ക്, ബസ് വിപണിയിൽ മഹിന്ദ്ര ഗ്രൂപ്പിന് നിലവിൽ 7% വിപണി വിഹിതമുണ്ട്. ഇത് 2031 സാമ്പത്തിക വർഷത്തോടെ 10-12% ആയും, 2036-ഓടെ 20%-ൽ അധികമായും ഉയർത്താനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്ന ഉൽപന്നങ്ങളും ഐമാക്സ് പോലുള്ള അത്യാധുനിക ടെലിമാറ്റിക്സ് സാങ്കേതികവിദ്യയും വഴി ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് മഹീന്ദ്ര ട്രക്ക്സ്, ബസസ് ആൻഡ് കൺസ്ട്രക്ഷൻ എക്വിപ്മെൻറ് ബിസിനസ് ഹെഡ് ഡോ.വെങ്കട് ശ്രീനിവാസ് പറഞ്ഞു.

എസ്എംഎൽ നെറ്റ്വർക്കുമായി ചേർന്ന്, മഹിന്ദ്രയുടെ ട്രക്ക് ആൻഡ് ബസ് വിഭാഗത്തിന് ഇപ്പോൾ ഇന്ത്യയിലുടനീളം 200-ലധികം 3എസ് ഡീലർഷിപ്പുകളും, 400-ലധികം സെക്കൻഡറി സർവീസ് പോയിൻറുകളും, 2000-ലധികം സ്പെയർ റീട്ടെയിലർമാരുമുണ്ട്. കൂടാതെ 200-ലധികം മൊബൈൽ സർവീസ് വാനുകളും 22 എക്സ്ക്ലൂസീവ് എം-പാർട്സ് പ്ലാസകളും സജ്ജമാണ്. സാങ്കേതിക വിദഗ്ധർ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ ഹെൽപ്പ് ലൈൻ ആയ നൗ 24ഃ7 വഴി ഡ്രൈവർമാർക്കും ഉപഭോക്താക്കൾക്കും തത്സമയ പിന്തുണയും ലഭ്യമാണ്. മഹീന്ദ്ര ബ്ലാസോ എക്സ്, ഫ്യൂരിയോ, ഒപ്റ്റിമോ, ജയോ എന്നീ മോഡലുകൾക്ക് ഇരട്ട സർവീസ് ഗ്യാരണ്ടി മഹീന്ദ്ര നൽകുന്നുണ്ട് ഇത്തരത്തിൽ കൊമേഴ്സ്യൽ വെഹിക്കിൾ ട്രക്ക് നിരയിൽ ഇരട്ട ഗ്യാരണ്ടി ഉറപ്പുനൽകുന്ന ഏക കമ്പനി കൂടിയാണ് മഹീന്ദ്ര. വാഹനം 48 മണിക്കൂറിനുള്ളിൽ തിരികെ നിരത്തിലിറക്കിയില്ലെങ്കിൽ, ഉപഭോക്താവിന് പ്രതിദിനം 1000 രൂപയാണ് കമ്പനി നൽകുക. ഡീലർ വർക്ക്ഷോപ്പിൽ 36 മണിക്കൂറിനുള്ളിൽ സർവീസ് പൂർത്തിയാക്കിയില്ലെങ്കിൽ, പ്രതിദിനം 3000 രൂപയും കമ്പനി നൽകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.