Sections

ഹോട്ട്, വാം, കോൾഡ് കസ്റ്റമർ: ബിസിനസ്സ് വിജയത്തിന്റെ രഹസ്യം

Tuesday, Feb 24, 2026
Reported By Soumya S
Hot, Warm & Cold Customers: Business Growth Formula

ഹോട്ട് കസ്റ്റമർ എന്നത് നമ്മുടെ കൂടെ ഇപ്പോൾ തന്നെ നിൽക്കുന്ന ആളുകളാണ്. ഇവരാണ് നമ്മുടെ ബിസിനസിന്റെ അടിസ്ഥാനം. ഇവരെ സന്തോഷിപ്പിക്കുകയും, അവരുടെ വിശ്വാസം നിലനിർത്തുകയും ചെയ്താൽ ബിസിനസ്സ് സ്ഥിരത കൈവരിക്കും. ഇത് ''സർവൈവ്'' ചെയ്യാനുള്ള ആദ്യ പടിയാണ്.

ഹോട്ട് കസ്റ്റമറെ നിലനിർത്തിക്കൊണ്ടുപോയിക്കഴിഞ്ഞാൽ ഒരു ബിസിനസ്സ് സുരക്ഷിതമായി മുന്നോട്ട് പോകാൻ കഴിയും. നഷ്ടമില്ലാതെ ജീവിച്ചു പോകാൻ കഴിയുന്ന അവസ്ഥയാണ് അത്. നിലവിലുള്ള കസ്റ്റമറെ വീണ്ടും വീണ്ടും കണ്ടുമുട്ടി, ബന്ധം ശക്തമാക്കി, ഒരു തവണ നിങ്ങളുടെ അടുത്ത് വരുന്ന കസ്റ്റമറെ സ്ഥിരം ക്ലയന്റാക്കിമാറ്റി ബിസിനസിന് ഒരു സ്ഥിരത ഉറപ്പാക്കിയാൽ ബിസിനസ്സ് തട്ടിയും മുട്ടിയും മുന്നോട്ട് പോകും.

അതിന് ശേഷം അടുത്ത ഘട്ടമാണ് വാം കസ്റ്റമർ. നമ്മളെ അറിയുന്നവരാണ് ഇവർ, പക്ഷേ ഇതുവരെ വാങ്ങിയിട്ടില്ല. ഇവരെ ശരിയായ രീതിയിൽ സമീപിച്ച് കസ്റ്റമറാക്കി മാറ്റാൻ കഴിഞ്ഞാൽ ബിസിനസ്സ് ലാഭത്തിലേക്ക് കടക്കും. ഹോട്ട് കസ്റ്റമറോടൊപ്പം വാം കസ്റ്റമറെയും ചേർത്താൽ ലാഭം ഉറപ്പാക്കാൻ സാധിക്കും.

വാം കസ്റ്റമറെ കസ്റ്റമറാക്കി മാറ്റുന്നത് മാർക്കറ്റിംഗിന്റെയും കമ്മ്യൂണിക്കേഷന്റെയും ശക്തിയിലാണ്. വിശ്വാസം വർദ്ധിപ്പിച്ച്, മൂല്യം വ്യക്തമാക്കിക്കൊണ്ട് ഇവരെ സെയിൽസിലേക്ക് നയിക്കണം. ഇതാണ് ബിസിനസ്സ് ''പ്രോഫിറ്റ് മോഡ്'' ലേക്ക് പ്രവേശിക്കുന്ന ഘട്ടം.

എന്നാൽ യഥാർത്ഥ വളർച്ച തുടങ്ങുന്നത് കോൾഡ് കസ്റ്റമറിലേക്ക് കടക്കുമ്പോഴാണ്. നമ്മളെ അറിയാത്ത, പക്ഷേ വാങ്ങാൻ യോഗ്യതയുള്ള ആളുകളെയാണ് കോൾഡ് കസ്റ്റമർ എന്ന് പറയുന്നത്. ഇവരിലേക്ക് എത്തിച്ചേരുകയും, അവരെ നമ്മുടെ ബ്രാൻഡുമായി ബന്ധിപ്പിക്കുകയും ചെയ്താൽ ബിസിനസ്സ് വൻ വിജയത്തിലേക്ക് ഉയരും.

സാരാംശമായി പറഞ്ഞാൽ - ഹോട്ട് കസ്റ്റമർ ഉണ്ടെങ്കിൽ നമുക്ക് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാം. വാം കസ്റ്റമറെ കൂട്ടിച്ചേർത്താൽ ലാഭത്തിലേക്ക് കടക്കാം. കോൾഡ് കസ്റ്റമറെ നേടാൻ കഴിഞ്ഞാൽ ബിസിനസ്സ് വൻ വിജയമായി മാറും. വിജയത്തിന്റെ യഥാർത്ഥ രഹസ്യം ഈ മൂന്ന് തലങ്ങളെയും മനസ്സിലാക്കി പ്രാവർത്തികമാക്കുന്നതിലാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.