Sections

മത്സ്യമേഖലയിലെ മികവിന് ഷീജക്കും രമാദേവിക്കും സിഎംഎഫ്ആർഐയുടെ ആദരവ്

Monday, Mar 09, 2026
Reported By Admin
CMFRI Honors Women Fishery Entrepreneurs on Women’s Day

കൊച്ചി: മത്സ്യമേഖലയിൽ മികച്ച സംരംഭകരായി ശ്രദ്ധേയരായ തീരദേശ വനിതകളായ ഷീജ സിൽവിയെയും കെ എസ് രമാദേവി പ്രമോദിനെയും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ആദരിച്ചു.

സിഎംഎഫ്ആർഐയിൽ നടന്ന അന്താരാഷ്ട്ര വനിതാദിന പരിപാടിയിയിലാണ് അംഗീകാരപത്രം നൽകി ആദരിച്ചത്. കല്ലുമ്മക്കായ കൃഷിയിലൂടെയാണ് കൊല്ലം ജില്ലയിലെ തെക്കും ഭാഗം സെന്റ് സെബാസ്റ്റ്യൻ ഐലന്റിലെ ഷീജ സിൽവി നേട്ടമുണ്ടാക്കിയത്. എറണാകുളം ജില്ലയിലെ നായരമ്പലം സ്വദേശിയായ രമാദേവി അലങ്കാരമത്സ്യ കൃഷിയിലാണ് സംരംഭകയായി മികവ് തെളിയിച്ചത്.

മത്സ്യമേഖലലയിലുള്ളവർക്ക് സാങ്കേതിക സഹായവും പരിശീലനവും നൽകുന്ന സിഎംഎഫ്ആർഐയുടെ എസ്.ടി.ഐ. (സയൻസ് ടെക്നോളജി ആന്റ് ഇന്നൊവേഷൻ) ഹബ് പദ്ധതിയുടെ ഗുണഭോക്താക്കളാണ് ഇരുവരും.

ഷീല കൊച്ചൗസേപ് ചിറ്റിലപ്പള്ളി മുഖ്യാതിഥിയായിരുന്നു. സാമ്പത്തിക സ്വാശ്രയത്വമാണ് സ്ത്രീശാക്തീകരണത്തിന്റെ അടിസ്ഥാനമെന്ന് അവർ പറഞ്ഞു. കഴിവുകൾ തിരിച്ചറിഞ്ഞ് ഇഷ്ടപ്പെട്ട മേഖലയിൽ ജോലി ചെയ്യാനും സംരംഭകരാകാനും സത്രീകൾ മുന്നോട്ട് വരണം. ഒഴിവ് സമയങ്ങളിലെ വിനോദമായി തുടങ്ങുന്ന ചെറിയ കാര്യങ്ങൾ ബിസിനസ് സംരംഭങ്ങളായി വികസിച്ച് ധാരാളം അനുഭവങ്ങൾ ചുറ്റുമുണ്ട്. പ്രവർത്തന സജ്ജമാകാൻ തയ്യാറാകുന്നതോടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാകുമെന്നും അവർ പറഞ്ഞു.

ഫിഷറീസ് സംരംഭക രംഗത്തെ അനുഭവങ്ങൾ ഷീജയും രമാദേവിയും പങ്കുവെച്ചു. ഡോ വിവിആർ സുരേഷ് അധ്യക്ഷത വഹിച്ചു. ഡോ. സന്ധ്യ സുകുമാരൻ, സൗമ്യ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.