Sections

യുപിഐ ഓൺബോർഡില്ലാതെ സാംസങ് വാലറ്റിലൂടെ പണമിടപാട് സൗകര്യം

Tuesday, Nov 04, 2025
Reported By Admin
Samsung Wallet Adds UPI Setup & Biometric Payments

കൊച്ചി: ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, സാംസങ് വാലറ്റിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ഇനി യുപിഐ ഓൺബോർഡിംഗ്, പിൻ എന്നിവയില്ലാതെ ബയോമെട്രിക് ഓഥന്റിക്കേഷൻ സൗകര്യങ്ങൾ ലഭ്യമാക്കുന്നു. ഇതോടെ പുതിയ ഗാലക്സി ഫോണുകൾ സെറ്റപ്പ് ചെയ്യുന്നതിനിടെ തന്നെ യുപിഐ അക്കൗണ്ട് രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമുള്ള ആദ്യ കമ്പനിയായി സാംസങ് മാറിയിരിക്കുന്നു. ഫോണിന്റെ പ്രാഥമിക ക്രമീകരണ ഘട്ടത്തിൽ തന്നെ ഉപയോക്താക്കൾക്ക് പേയ്മെന്റ് സംവിധാനത്തിലേക്ക് നേരിട്ട് പ്രവേശിക്കാം.

കൂടാതെ, വിരലടയാളം അല്ലെങ്കിൽ മുഖം തിരിച്ചറിയൽ രീതി ഉപയോഗിച്ച് പിൻ ഇല്ലാതെ യുപിഐ പേയ്മെന്റ് നടത്താനും സാധിക്കും. ഇതിലൂടെ പേയ്മെന്റുകൾ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കാനാകും.

സാംസങ് വാലറ്റിൽ സൂക്ഷിച്ചിരിക്കുന്ന ടോക്കണൈസ്ഡ് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ പ്രധാന ഓൺലൈൻ വ്യാപാരികളിൽ നേരിട്ട് ഉപയോഗിക്കാനും, ഫോറെക്സ് കാർഡുകൾ (ഡബ്ല്യുഎസ്എഫ്എക്സ് ഗ്ലോബൽ പേ), എയു ബാങ്ക് കാർഡുകൾ എന്നിവ ഉപയോഗിച്ച് ടാപ്പ് ആൻഡ് പേ വഴിയും ഇടപാടുകൾ നടത്താനും ഇനി സാധിക്കും.

സാംസങ് നോക്സ് സുരക്ഷയാൽ സംരക്ഷിതമായ സാംസങ് വാലറ്റ്, ഗാലക്സി ഇക്കോസിസ്റ്റവുമായി പൂർണമായി ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു. പുതിയ സവിശേഷതകൾ ഉടൻ പിന്തുണയുള്ള ഗാലക്സി ഉപകരണങ്ങളിലേക്ക് എത്തുമെന്ന് കമ്പനി അറിയിച്ചു.

'സാംസങ് വാലറ്റ് ഇനി ഒരു പേയ്മെന്റ് ആപ്പ് മാത്രമല്ല, ഉപഭോക്താക്കളുടെ ഡിജിറ്റൽ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന സുരക്ഷിതവും സൗകര്യപ്രദവുമായ വഴിയാണ്,' എന്ന് സാംസങ് ഇന്ത്യ സീനിയർ ഡയറക്ടർ (സർവീസസ് ആൻഡ് ആപ്സ് ബിസിനസ്) മധുർ ചതുർവേദി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.