Sections

ഇന്റർനെറ്റ് ബാങ്കിങ് അനുഭവങ്ങൾ മാറ്റിമറിക്കാനൊരുങ്ങി എൻബിബിഎല്ലിന്റെ ബാങ്കിങ് കണക്ട്

Tuesday, Dec 02, 2025
Reported By Admin
NBBL launches Banking Connect for faster, secure net-banking

കൊച്ചി: നാഷണൽ പെയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സമ്പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ എൻപിസിഐ ഭാരത് ബിൽ പേ ലിമിറ്റഡ് (എൻബിബിഎൽ) തങ്ങളുടെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനം ബാങ്കിങ് കണക്ടിലൂടെ നവീകരിച്ചു. ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ് അനുഭവങ്ങൾ പുനർനിർവചിക്കുമെന്ന വാദ്ഗാനവുമായി എത്തുന്ന പുതിയ ഇന്റര് ഓപറേറ്റബിൾ സംവിധാനമാണിത്. ഗ്ലോബൽ ഫിൻടെക്ക് ഫെസ്റ്റിവൽ 2025-ൽ വെച്ചാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ സാന്നിധ്യത്തിൽ ബാങ്കിങ് കണക്ട് അവതരിപ്പിച്ചത്.

നിലവിൽ നെറ്റ് ബാങ്കിങ് പ്രവർത്തനങ്ങൾക്കായി വിവിധങ്ങളായ സംയോജനങ്ങൾ, സങ്കീർണ്ണമായ രീതിയിലെ ഉപഭോക്തൃ വിവരങ്ങൾ, ഏകീകരിച്ചിട്ടില്ലാത്ത രീതിയിലെ സെറ്റില്മെന്റ് പ്രക്രിയ തുടങ്ങിയവയിലൂടെ കടന്നു പോകേണ്ടി വരുന്നുണ്ട്. മെർച്ചന്റ് പെയ്മെന്റ് അഗ്രഗേറ്റര്മാർക്ക് ഓൺബോർഡിങ്ങിനായി പത്തു മുതൽ 15 ദിവസം വരെ സമയം വേണ്ടി വരാറുമുണ്ട്. പെയ്മെന്റ് സംവിധാനത്തിൽ ഇതു ബുദ്ധിമുട്ടുകളും വർധിപ്പിക്കുന്നു.

ഉപഭോക്താക്കളും ബാങ്കുകളും പെയ്മെന്റ് അഗ്രിഗേറ്റർമാരും ഉൾപ്പെടെ പങ്കാളികളായ എല്ലാവർക്കും ഇന്റർനെറ് ബാങ്കിങ് പ്രയാണം ലളിതവും ആധുനികവും ആക്കാൻ സഹായിക്കുന്ന രീതിയിലാണ് ഈ രംഗത്തെ പങ്കാളികളുമായി സഹകരിച്ച് എൻബിബിഎൽ ബാങ്കിങ് കണക്ട് രൂപകല്പന ചെയ്തിട്ടുള്ളത്.

ഭാവിയിലേക്ക് ഉതകുന്ന രീതിയിൽ സുരക്ഷിതമായി കാര്യക്ഷമമായ പെയ്മെന്റ് സംവിധാനങ്ങളാണ് ബാങ്കിങ് കണക്ട് വഴി സാധ്യമാക്കുന്നത്. ഈ രംഗത്തെ വെല്ലുവിളികളും അതുവഴി മറികടക്കാൻ സാധിക്കും.

ഇന്റർ ഓപറേറ്റബിലിറ്റി

ബാങ്കുകൾ, പെയ്മെന്റ് അഗ്രഗേറ്റർമാർ എന്നിവരുടെ സംയോജനത്തിലൂടെ പെയ്മെന്റ് പ്രക്രിയ ലളിതമാക്കും.

ഏകീകൃത അനുഭവങ്ങൾ

വിവിധ സേവനദാതാക്കൾക്കിടയിൽ സുസ്ഥിരമായ രീതിയിൽ ഉപഭോക്തൃ അനുഭവങ്ങൾ നല്കുന്നത് ഉപയോഗം എളുപ്പവും പരിചിതവുമാക്കും.

മൊബൈൽ ആദ്യം എന്ന സമീപനം

ബയോമെട്രിക് സംവിധാനത്തോടു കൂടിയ ഇടപാടുകൾ അടക്കമുള്ള മൊബൈൽ പെയ്മെന്റുകൾക്കായുള്ള വർധിച്ചു വരുന്ന ആവശ്യം നിറവേറ്റാനാവും വിധത്തിലാണ് ഇതിന്റെ രൂപകല്പന

ഇടപാടുകളിൽ പരിധികളില്ല

വൈവിധ്യമാർന്ന ഉപയോഗ രീതികൾക്കായി പരിധികളില്ലാത്ത കൈമാറ്റങ്ങൾക്ക് പിന്തുണ നല്കുന്നു

സുരക്ഷയും വിശ്വാസ്യതയും

ആധുനീക സുരക്ഷാ സംവിധാനങ്ങൾ, ഇടപാടുകളുടെ നിരീക്ഷണം, പരാതികൾ കൈകാര്യം ചെയ്യൽ എന്നിവ സുരക്ഷിതമായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്നു.

കുറഞ്ഞ തലത്തിലെ കോഡ്, കോഡ് രഹിത സംയോജനം

കച്ചവടക്കാർക്കായി കുറഞ്ഞ കോഡ് മാറ്റങ്ങൾ വഴി ഇതു കൂടുതലായി സ്വീകരിക്കപ്പെടാൻ വഴിയൊരുക്കുന്നു.

ഉയർന്ന വിജയ നിരക്ക്

ഏകീകൃത എപിഐകളാണ് ഈ സംവിധാനത്തിൽ ഉപയോഗിക്കുന്നത് എന്നതിനാൽ നിലവിൽ പലപ്പോഴും അനുഭവപ്പെടുന്ന രീതിയിലെ കാലതാമസം ഒഴിവാക്കുകയും റീഡയറക്ടഷനും ടൈം ഔട്ടും എല്ലാം മൂലം കൈമാറൽ നിലച്ചു പോകുന്നത് അടക്കമുള്ളവ ഒഴിവാക്കുന്നു.

നേരത്തെ തന്നെ തുടക്കം കുറിച്ചതും വലിയ തുകകൾ കൈമാറാനായി ഇപ്പോഴും കൂടുതൽ താല്പര്യപ്പെടുന്നതുമായ പെയ്മെന്റ് സംവിധാനമാണ് നെറ്റ് ബാങ്കിങ് എന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എൻബിബിഎൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ നൂപുർ ചതുർവേദി പറഞ്ഞു. ഏകീകൃതവും സുരക്ഷിതവും ഇന്റർ ഓപറേറ്റബിളും ആയ സംവിധാനത്തിലൂടെ സംയോജനങ്ങൾ ലളിതമാക്കുകയും ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ് അനുഭവങ്ങൾ ലളിതമാക്കുകയും ചെയ്യുന്ന പുതിയ അവതരണമാണ് ബാങ്കിങ് കണക്ട്. ഉപഭോക്താക്കൾ, ബാങ്കുകൾ, പെയ്മെന്റ് അഗ്രഗേറ്റർമാർ എന്നിവർക്കിത് ഗുണകരമാണ്. ഭാവിയിലേക്ക് ഉതകുന്ന ഈ സംവിധാനം വിശ്വാസ്യതയും സുരക്ഷിതത്വവും ശക്തമാക്കുക മാത്രമല്ല, എല്ലാവരേയും ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്ക് എത്തിക്കുന്നത് ത്വരിതപ്പെടുത്തുകയും ഡിജിറ്റൽ ബാങ്കിങ് വിപുലമാക്കുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിലെ പങ്കാളികൾക്ക് നിരവധി നേട്ടങ്ങളാണ് ബാങ്കിങ് കണക്ട് നല്കുന്നത്. ഉപഭോക്താക്കൾക്ക് ഭാവിയിലേക്ക് ഉതകുന്നതും മൊബൈൽ ആദ്യം എന്ന രീതിയിലുള്ളതുമായ ബയോമെട്രിക് അധിഷ്ഠിത പെയ്മെന്റുകൾക്കും ക്യുആർ കോഡുകൾക്കും പിന്തുണ നല്കുന്ന സൗകര്യപ്രദമായ സുരക്ഷിതമായ വേഗത്തിലുള്ള സേവനങ്ങൾ നല്കുന്നു.

മൊബൈൽ ബാങ്കിങ് ആപ്പുകൾ കൂടുതലായി പ്രയോജനപ്പെടുത്തുന്നതിലൂടെയും പരമ്പരാഗത റീഡെയറക്ട് രീതികളേക്കാൾ ലളിതമായ സംയോജനങ്ങളോടെയും ഇതു ഗുണകരമാകും. തട്ടിപ്പുകൾ തടയാനുള്ള നടപടികൾ ശക്തമാക്കുകയും ചെയ്യും. ഇതിനു പുറമെ പെയ്മെന്റ് അഗ്രിഗേറ്റർമാർക്ക് ബാങ്കുകൾ, കച്ചവടക്കാരെ ഉൾപ്പെടുത്തൽ , ഏകീകൃത എറർ കോഡുകൾ, ഉയർന്ന സുരക്ഷ, സങ്കീർണ്ണതകൾ കുറക്കൽ, പ്രവർത്തന മികവ് തുടങ്ങിയ നിരവധി നേട്ടങ്ങൾ നല്കും.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, യെസ് ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയുമായും പെയ്മെന്റ് അഗ്രഗേറ്റർമാരായ ഇന്ഫിബീം, പെയു, പൈൻലാബ്, ക്യാഷ്ഷ്ഫ്രീ, റെസർപേ എച്ച്ഡിഎഫ്സി സ്മാർട്ട് ഗേറ്റ് വേ, സോഹോ, ഈസിബസ്, ജസ്റ്റ്പേ, ഓപ്പൺ, എസ്ബിഐ ഇ പേ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ബാങ്കിങ് കണക്ട് ഇപ്പോൾ തന്നെ പ്രവർത്തന ക്ഷമമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.