Sections

Gold Rate; Gold Price Today in Kerala: ഇടിവ് തുടർന്ന് സ്വർണവില; ഇന്ന് 360 രൂപ കുറഞ്ഞു

Monday, Mar 16, 2026
Reported By Admin
Gold Price Falls in Kerala; Rate Drops to ₹1,16,720

സംസ്ഥാനത്ത് സ്വർണവിലയിലെ ഇടിവ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,720 രൂപയിലേക്ക് താഴ്ന്നു. ഇതോടെ ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വർണവില എത്തി.

നേരത്തെ, മാർച്ച് ഒന്നിന് 1,26,920 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് തുടർച്ചയായി വില ഇടിയുകയും മാർച്ച് ആറിന് 1,18,160 രൂപയിലേക്ക് വില എത്തുകയും ചെയ്തിരുന്നു. എന്നാൽ മാർച്ച് 7ന് വീണ്ടും 1,20,000 രൂപയിലേക്ക് ഉയർന്ന സ്വർണവില മാർച്ച് 11 മുതൽ വീണ്ടും ഇടിയുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 45 രൂപ കുറഞ്ഞ് 14,590 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.