Sections

വനിതാ കരകൗശല വിദഗ്ദ്ധർക്കു പിന്തുണയുമായി ഭീം പെയ്മെൻറ് ആപ്പിൻറെ മീട്ടി ദിവാലി

Sunday, Oct 05, 2025
Reported By Admin
BHIM App Launches Meetee Diwali 2.0 Campaign

കൊച്ചി: ഓരോ ഉപഭോക്താവും പത്തോ അതിലധികമോ ഇടപാടുകൾ പൂർത്തിയാക്കുമ്പോൾ വനിതകളുടെ നേതൃത്വത്തിലുള്ള കരകൗശല ബിസിനസുകൾക്ക് സംഭാവന നൽകുന്ന മീട്ടി ദിവാലി കാമ്പയിൻറെ രണ്ടാം പതിപ്പിന് ഭീം പെയ്മെൻറ് ആപ്പ് തുടക്കം കുറിച്ചു.

ഒക്ടോബർ ഒന്നിനു തുടങ്ങിയ കാമ്പയിൻ ഒക്ടോബർ 31 വരെ തുടരും. സ്ത്രീ ശാക്തീകരണം, കരകൗശല വിദഗ്ദ്ധർക്കു പിന്തുണ, തദ്ദേശീയ ഉൽപന്നങ്ങളെ പിന്തുണയ്ക്കുക എന്നിവയ്ക്കൊപ്പം രാജ്യത്തിൻറെ സ്വന്തം പെയ്മെൻറ് ആപ്പിനെ പിന്തുണക്കുകയും നാഷണൽ പെയ്മെൻറ് കോർപറേഷൻറെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആപ്പായ ഭീമിലൂടെയുള്ള ഈ പ്രചാരണം വഴി ലക്ഷ്യമിടുന്നു.

ഭീം ആപ്പ് വഴി പണമടക്കാൻ തീരുമാനിക്കുമ്പോൾ ലളിതവും സുരക്ഷിതവുമായ പണമടക്കൽ അനുഭവങ്ങൾ ലഭിക്കുക മാത്രമല്ല ചെയ്യന്നതെന്നും വനിതാ കരകൗശല വിഗദ്ധരെ പിന്തുണക്കുക കൂടിയാണെന്നും എൻബിഎസ്എൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ ലളിത നടരാജ് പറഞ്ഞു. ഓരോ ദിവസത്തേയും ഡിജിറ്റൽ പണമടക്കലുകൾ യഥാർത്ഥ സാമ്പത്തിക അവസരങ്ങൾക്കു വഴിയൊരുക്കുന്നതും ഇതിലൂടെ കാണാമെന്ന് ലളിത നടരാജ് കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.