Sections

ഭീം പേയ്മെന്റ്സ് ആപ്പ് സോണി എന്റർടൈൻമെന്റ് ടിവിയുമായി ചേർന്ന് കോൻ ബനേഗ ക്രോർപതിയിൽ 'ഗോൾഡൻ വീക്ക്' ആരംഭിക്കുന്നു

Wednesday, Aug 20, 2025
Reported By Admin
BHIM App Partners with KBC for Golden Week 2025

  • ഹോട്ട് സീറ്റിൽ വരാനും അമിതാഭ് ബച്ചനൊപ്പം ഗെയിം ഷോയിൽ പങ്കെടുക്കാനും അവസരം

കൊച്ചി: എൻപിസിഐ ഭീം സർവീസസ് ലിമിറ്റഡ് (എൻബിഎസ്എൽ) വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ തദ്ദേശീയ പേയ്മെന്റ് ആപ്പായ ഭീം ആപ്പ്, സോണി എന്റർടൈൻമെന്റ് ടെലിവിഷനുമായി ചേർന്ന് കോൻ ബനേഗ ക്രോർപതിയിലൂടെ സുരക്ഷിതവും ഡിജിറ്റൽ പേയ്മെന്റുകളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനുമായുള്ള പങ്കാളിത്തതിന് തുടക്കമിട്ടു.

ഇന്ത്യയിലുടനീളമുള്ള ഭീം പേയ്മെന്റ് ആപ്പിന്റെ ഉപയോക്താക്കൾക്ക് അമിതാഭ് ബച്ചനോടൊപ്പം ഗെയിം കളിക്കാനുള്ള അവസരം ലഭിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന. ഭീം ഉപഭോക്താക്കൾക്ക് 2025 സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 10 വരെ ഗോൾഡൻ വീക്കിൽ രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുത്ത പത്ത് പേർക്ക് ഷോയിലും ഫാസ്റ്റസ്റ്റ് ഫിംഗർ ഫസ്റ്റ് റൗണ്ടിലും പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ഇവ സോണി എന്റർടൈൻമെന്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്യും. ഭീം പേയ്മെന്റ് ആപ്പിലെ കെബിസി ഗോൾഡൻ വീക്ക് വിത്ത് ഭീം എന്ന ഓപ്ഷനിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ജനങ്ങൾക്ക് സ്വീകാര്യവുമായ ഡിജിറ്റൽ പെയ്മെന്റ് ആപ്പായി നിലകൊള്ളുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് എൻബിഎസ്എൽ സിഇഒ ലളിത നടരാജ് പറഞ്ഞു. കെബിസി പോലുള്ളവയുമായുള്ള പങ്കാളിത്തതോടെ ഡിജിറ്റൽ പെയ്മെന്റുകളുടെ സൗകര്യവും അവബോധവും കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സാധിക്കുമെന്നും അവർ പറഞ്ഞു.

കോൻ ബനേഗ ക്രോർപതിയുടെ പങ്കാളയായി ഭീം പെയൻമെന്റ്സിനെ സ്വാഗതം ചെയ്യുന്നതിൽ തങ്ങൾ അതീവ സന്തുഷ്ടരാണെന്ന് മാഡിസൺ മീഡിയ സിഒഒ അഭിക് ബാനർജി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.