- Trending Now:
കൊച്ചി: നാഷണൽ പെയ്മെൻറ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ പൂർണ സബ്സിഡിയറിയായ എൻപിസിഎൽ ഭാരത് ബിൽപേ ലിമിറ്റഡ് (എൻബിബിഎൽ) ക്ലിയറിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ പൂർണ സബ്സിഡിയറിയായ ക്ലിയർകോർപ്പുമായി സഹകരിച്ച് ഭാരത് കണക്ടിൽ വിദേശനാണ്യ വിനിമയ വിഭാഗം ആരംഭിച്ചു. ക്ലിയർകോർപ്പിൻറെ വിദേശനാണ്യ വിനിമയ റീട്ടെയിൽ സംവിധാനവുമായി സംയോജിപ്പിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്.
തങ്ങൾക്കു താൽപര്യമുള്ള ബാങ്കിങ്, പെയ്മൻറ് ആപ്പിനെ ഭാരത് കണക്ടുമായി സംയോജിപ്പിച്ച് റീട്ടെയിൽ ഉപഭോക്താക്കൾക്ക് വിദേശനാണ്യം പ്രയോജനപ്പെടുത്താൻ ഇതു വഴിയൊരുക്കും.
തൽസമയ വിനിമയ നിരക്കുകൾ വീക്ഷിക്കാനും സുരക്ഷിത സംവിധാനങ്ങളിലൂടെ ഏറ്റവും മികച്ച നിരക്കുകൾ പ്രയോജനപ്പെടുത്താനും ഇതു വഴിയൊരുക്കും. ഇന്ത്യക്കാർക്ക് വിദേശ നാണ്യം പ്രയോജനപ്പെടുത്താനുള്ള പുതിയൊരു പാതയാണ് ഇതിലൂടെ തുറന്നു കിട്ടുന്നതെന്ന് പുതിയ അവതരണത്തെ കുറിച്ചു സംസാരിക്കവെ എൻബിബിഎൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ നൂപർ ചതുർവേദി പറഞ്ഞു. സുഗമമായ, സുതാര്യമായ ഡിജിറ്റൽ പ്രയാണമാണിതു ലഭ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
2019-ൽ ക്ലിയർകോർപ്പ് ആരംഭിച്ച എഫ്എക്സ്-റീട്ടെയിൽ പ്ലാറ്റ്ഫോം, വിദേശനാണ്യ വിലനിർണ്ണയത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നു. 2024 ഡിസംബർ 06-ന് അതിൻറെ വികസന, നിയന്ത്രണ നയങ്ങളെക്കുറിച്ചു ആർബിഐ പ്രഖ്യാപിച്ചതുപോലെ, ഭാരത് കണക്റ്റുമായി എഫ്എക്സ്-റീട്ടെയിൽ പ്ലാറ്റ്ഫോമിൻറെ ലിങ്കേജ് ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ഇന്ത്യൻ രൂപയുമായുള്ള വിനിമയത്തിലുടെ യുഎസ് ഡോളർ വാങ്ങൽ തുടങ്ങി, കൂടുതൽ സുതാര്യതയോടും നീതിയോടും കൂടി ഫോറെക്സ് വിപണിയിലേക്ക് പ്രവേശിക്കാൻ ഇത് ഉപയോക്താക്കളെ പ്രാപ്തരാക്കുന്നുവെന്ന് സിസിഐഎൽ എംഡി ശ്രീ ഹരേ കൃഷ്ണ ജെന പറഞ്ഞു.
പാൻ, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷനിലൂടെ ഭാരത് കണക്ടിലെ വിദേശനാണ്യ സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.