Sections

വിപണിയില്‍ ഒരിക്കലും ഡിമാന്റ് കുറയാത്ത ഈ സംരംഭം ആരംഭിച്ച് വിജയം കൈവരിക്കാം

Friday, Nov 05, 2021
Reported By Admin
shop

കേരളത്തിന് പുറത്തുള്ള നിരവധി സ്ഥലങ്ങളില്‍ നിന്നും ഇത്തരത്തില്‍ വില കുറവില്‍ വസ്ത്രങ്ങള്‍ വാങ്ങാവുന്നതാണ്


നിലവില്‍ വസ്ത്രങ്ങള്‍ വാങ്ങിക്കുന്നതിനും ആളുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നുണ്ടെന്നത് വാസതവമാണ്. എന്നാലും നമ്മുടെ നാട്ടിലെ തുണിക്കടകളെ ആശ്രയിക്കുന്നവരാണ് ഇപ്പോഴും കൂടുതല്‍. നേരിട്ട് കണ്ട് സംതൃപ്തി ആയതിനു ശേഷം മാത്രമേ വസ്തങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ ആളുകളും തയ്യാറാകുന്നുള്ളൂ എന്നതാണ് ഇതിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ നിങ്ങളുടെ നാട്ടില്‍ ചെറിയൊരു തുണിക്കട ബിസിനസ് ആരംഭിക്കാന്‍ സാധിച്ചാല്‍ വളരെ നന്നായിരിക്കും. കുറഞ്ഞ ചിലവില്‍ വാങ്ങി വളരെ കൂടുതല്‍ തുകയിലാണ് കേരളത്തിലെ തുണികള്‍ വില്‍പന നടത്തുന്നത്. തുണിക്കട ബിസിനസിനെ കുറിച്ച് മനസിലാക്കാം.

കേരളത്തിന് പുറത്തുള്ള നിരവധി സ്ഥലങ്ങളില്‍ നിന്നും ഇത്തരത്തില്‍ വില കുറവില്‍ വസ്ത്രങ്ങള്‍ വാങ്ങാവുന്നതാണ്. തിരുപ്പൂര്‍, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ വ്യത്യസ്ത തരത്തിലുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ സാധിക്കും. വളരെ കുറഞ്ഞ നിരക്കില്‍ ഹോള്‍സെയില്‍ തുണികള്‍ ലഭിക്കുന്ന കടകള്‍ ആണ് ഇത്തരം സ്ഥലങ്ങളില്‍ കൂടുതലായും ഉള്ളത്‌. ഇവിടെ നിങ്ങള്‍ക്ക് ഒരു നിശ്ചിത ക്വാണ്ടിറ്റി മുതല്‍ എത്രയധികം വേണമോ അത്രയും വസ്ത്രങ്ങള്‍ ലഭിക്കുന്നതാണ്.

വളരെ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ തുണിത്തരങ്ങള്‍ നിങ്ങള്‍ക്ക് ഒരുമിച്ച് ഇവിടുന്ന് വാങ്ങാം. അവര്‍ അവിടെ തന്നെ കളര്‍ ചെയ്ത് പ്രിന്റ് ചെയ്ത് എടുക്കുന്ന വസ്ത്രങ്ങളാണ് ലഭ്യമാകുക. കൂടുതലായും ബനിയന്‍ ക്ലോത്ത് ഉല്‍പ്പന്നങ്ങള്‍ അതായത് ടീഷര്‍ട്ട്, സോക്‌സ്, സ്ത്രീകള്‍ക്ക് ആവശ്യമായ പാട്യാല എന്നിവയെല്ലാം അവിടെ ലഭ്യമാണ്. ഒരു സെറ്റില്‍ 30 പീസ് വരെയാണ് ഉണ്ടാവുക, ഇതില്‍ തന്നെ പല സൈസ് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. സ്‌മോള്‍ മീഡിയം, ലാര്‍ജ് എക്‌സല്‍ ഡബിള്‍ എക്‌സല്‍ എന്നിങ്ങനെ അഞ്ചു സൈസുകള്‍ വരെയാണ് നിങ്ങള്‍ക്ക് ലഭ്യമാകുക.

ഇതില്‍ പുരുഷന്മാരുടെ സ്‌മോള്‍ സൈസില്‍ ആരംഭിക്കുന്ന ടീഷര്‍ട്ടുകള്‍ 45 രൂപയ്ക്ക് മുതല്‍ ലഭിക്കും. ഓരോ സൈസ് കൂടും തോറും അഞ്ചുരൂപ വ്യത്യാസമാണ് വരുന്നത്. ബയോ വാഷബിള്‍ ആയ ടീഷര്‍ട്ടുകള്‍ ക്ക് 110 രൂപ മുതലാണ് റെയിഞ്ച്. അതുപോലെ സെലീന എന്ന പേരുള്ള പ്രത്യേകതരം ഫാബ്രിക് ഉള്ള ടീഷര്‍ട്ടുകള്‍ എല്ലാം ഇവിടെ ലഭ്യമാണ്. നിങ്ങള്‍് ക്വാളിറ്റി ചെക്ക് ചെയ്ത് ശേഷം വാങ്ങിക്കാവുന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് നേരിട്ട് പോകാന്‍ സാധിക്കില്ല എങ്കില്‍ ഓണ്‍ലൈനായും ഓര്‍ഡര്‍ ചെയ്യാം.

ഇതില്‍ പത്തെണ്ണം വരെ അവര്‍ നിങ്ങള്‍ക്ക് അയച്ചു തരും, അതില്‍ നിന്നും ക്വാളിറ്റി നോക്കിയ ശേഷം മാത്രം ബാക്കി വരുന്നത് ഓര്‍ഡര്‍ ചെയ്താല്‍ മതി, ഇതിന് ഒരു സെറ്റിന് അഞ്ചുരൂപ കൊറിയര്‍ ചാര്‍ജ്ജ് അവര്‍ ഈടാക്കുന്നതാണ്. അതുകൊണ്ട് തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു തുടണിക്കട തുടങ്ങാന്‍ ആഗ്രഹമുണ്ട് എങ്കില്‍ ഇത്തരം സ്ഥലങ്ങളില്‍ പോയി കണ്ട് മനസ്സിലാക്കി സാധനങ്ങള്‍ വാങ്ങാവുന്നതാണ്. നിങ്ങളുടെ തുണിക്കടയുടെ കൂടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് വില്‍ക്കാന്‍ സാധിക്കുന്ന ഒരു സാഹചര്യവും കൂടി ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുകയാണെങ്കില്‍ ആളുകള്‍ നിങ്ങളുടെ കട അന്വേഷിച്ച് വരുന്നതായിരിക്കും.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.