Sections

യുവ തലമുറയില്‍പെട്ടവരുടെ സൗന്ദര്യ സംരക്ഷണവും നിങ്ങളുടെ വരുമാനവും ഉറപ്പു വരുത്താം

Monday, Nov 01, 2021
Reported By Admin
orange

വനിതകള്‍ക്ക് സ്വന്തം വീട്ടില്‍ ഇരുന്നു കൊണ്ട് തന്നെ ഇത്തരം ഒരു സംരംഭം ആരംഭിച്ച് ലാഭം ഉണ്ടാക്കാവുന്നതാണ്


നിലവില്‍ കേരളത്തിലെ സംരംഭകര്‍ക്ക് ഇടയില്‍ അധികം പ്രാധാന്യം ലഭിക്കാത്ത ഓറഞ്ച്, ലെമണ്‍ പീല്‍ പൗഡര്‍ ബിസിനസിനെ പറ്റിയാണ് ഈ ലേഖനത്തില്‍ പറയുന്നത്. സ്‌കിന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു ഉത്തമ പരിഹാരമാണ് ഓറഞ്ച്, ലെമണ്‍ പീല്‍ പൗഡര്‍. യാതൊരുവിധ കെമിക്കല്‍സും ആഡ് ചെയ്യാതെ 100% ഓര്‍ഗാനിക് ആയാണ് ഈ ഒരു ഉല്‍പ്പന്നം നിര്‍മ്മിക്കുന്നത്. മാര്‍ക്കറ്റില്‍ 100 ഗ്രാമിന് 275 രൂപയാണ് ലെമണ്‍ പീല്‍ പൗഡര്‍ വില. വ്യത്യസ്ത ബ്രാന്‍ഡുകള്‍ക്ക് വ്യത്യസ്ത വിലയാണ് ഈടാക്കും.

ഇത്തരമൊരു ഉല്‍പ്പന്നത്തിന് മാര്‍ക്കറ്റില്‍ എത്ര ഡിമാന്‍ഡ് ഉണ്ട് എന്ന് പരിശോധിക്കുന്നതിനായി നിങ്ങള്‍ക്ക് ആമസോണ്‍ പോലുള്ള ഒരു വെബ്‌സൈറ്റ് ഉപയോഗിക്കാവുന്നതാണ്. അതായത് മാര്‍ക്കറ്റില്‍ ഏകദേശം 100 ഗ്രാമിന് 275 രൂപ എന്ന നിരക്കിലാണ് ഈയൊരു ഉല്‍പ്പന്നത്തിന് വില. ഇത്തരത്തില്‍ 100% ഓര്‍ഗാനിക് ആയി മാര്‍ക്കറ്റില്‍ എത്തുന്ന ഓറഞ്ച്, ലെമണ്‍ പീല്‍ പൗഡറിന്റെ പ്രധാന അസംസ്‌കൃതവസ്തു ഓറഞ്ച് തൊലിയും, ലെമണ്‍ പൗഡറിന്റെ അസംസ്‌കൃതവസ്തു നാരങ്ങ തൊലിയും ആണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ ജ്യൂസ് കടകളുമായി ബന്ധപ്പെടുകയാണെങ്കില്‍ ഓറഞ്ച്, ലെമണ്‍ എന്നിവയുടെ തൊലി നിങ്ങള്‍ക്ക് കുറഞ്ഞവിലയ്ക്ക് വാങ്ങാവുന്നതാണ്.

മറ്റൊരു കാര്യം ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന നാരങ്ങ പൊടി, ഓറഞ്ച് പൊടി എന്നിവയ്ക്ക് നമ്മുടെ നാട്ടിലും വളരെയധികം ഉപയോഗമുണ്ട് എന്നതാണ് ഈ ഒരു പ്രോഡക്റ്റ് മാര്‍ക്കറ്റ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ലാഭം. ഇന്നത്തെ യുവ തലമുറയില്‍ പെട്ട മിക്കവരും ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടുതന്നെ 100% ഓര്‍ഗാനിക് ആയി നിങ്ങള്‍ ഇത്തരം ഒരു ഉല്‍പ്പന്നം മാര്‍ക്കറ്റില്‍ എത്തിച്ചാല്‍ തീര്‍ച്ചയായും അതില്‍ വിജയം നേടാന്‍ സാധിക്കുന്നതു തന്നെയാണ്. വനിതകള്‍ക്ക് സ്വന്തം വീട്ടില്‍ ഇരുന്നു കൊണ്ട് തന്നെ ഇത്തരം ഒരു സംരംഭം ആരംഭിച്ച് ലാഭം ഉണ്ടാക്കാവുന്നതാണ്.

ഇവ നിര്‍മ്മിക്കുന്നതിന് ആയി ഓട്ടോമാറ്റിക് ഫ്‌ലോര്‍ മില്‍ മെഷീന്‍ ഫോര്‍ കിച്ചണ്‍ എന്ന ഒരു ഉപകരണം ആവശ്യമാണ്. ഇതിന് ഏകദേശം ആമസോണില്‍ 13000 രൂപയുടെ അടുത്താണ് വില വരുന്നത്. 230 വോള്‍ട്ടില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകരണത്തിന്റെ വിലയാണ് മുകളില്‍ പറഞ്ഞത്. ഇത് നിങ്ങള്‍ക്ക് വീട്ടില്‍ ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ തന്നെ വ്യത്യസ്ത രൂപത്തിലും വിലയിലും ഉള്ളത് ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ നിങ്ങളുടെ ഇഷ്ടാനുസരണം വാങ്ങാവുന്നതാണ്.

ഇത്തരം ഒരു ഉപകരണം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഓറഞ്ച്,ലെമണ്‍ പീല്‍ പൗഡറുകള്‍ പാക്ക് ചെയ്ത് മാര്‍ക്കറ്റില്‍ എത്തിക്കാവുന്നതാണ്. ഇത്തരത്തില്‍ ഒരു ബിസിനസ് ചെയ്യുന്നവര്‍ ബേക്കറികള്‍, റസ്റ്റോറന്റ് കള്‍ എന്നിവിടങ്ങളില്‍നിന്നും ഓറഞ്ച് ലമണ്‍ തൊലികള്‍ കളക്ട് ചെയ്യാം. ഈ ഒരു തുക നിങ്ങള്‍ക്ക് ബിസിനസ് ചെയ്തു തന്നെ ലഭിക്കുന്നതാണ്.

നിങ്ങള്‍ പാക്ക് ചെയ്ത് എടുക്കുന്ന പൊടികള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ചെറുകിട സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ ഇവിടങ്ങളില്‍ വില്‍ ക്കാവുന്നതാണ്. ഏകദേശം ഒരു വര്‍ഷം ഇവ കേടാകാതെ സൂക്ഷിക്കാന്‍ സാധിക്കുന്നതാണ്.ഇതില്‍ നിന്നും വലിയൊരു ലാഭം ലഭിക്കുമെന്നതിനാല്‍ തന്നെ കച്ചവടക്കാര്‍ ഇതിനെ കൂടുതല്‍ പ്രമോട്ട് ചെയ്യുകയും ചെയ്യുന്നതാണ്.

ഒരു ചെറിയ പാക്കറ്റ് മാര്‍ക്കറ്റില്‍ എത്തിക്കുന്നതില്‍ നിന്നും നമുക്ക് 1000 രൂപയോളം കടക്കാര്‍ക്ക് 200 രൂപയോളം ലാഭം നേടാവുന്നതാണ്. മാര്‍ക്കറ്റിങ്ങിന് ആയി സോഷ്യല്‍മീഡിയ പോലുള്ള സൈറ്റുകളുടെ സഹായവും തേടാവുന്നതാണ്. കൂടാതെ 100% നാച്ചുറല്‍ ആണ് എന്ന് തെളിയിക്കുന്നതിനായി നിങ്ങളുടെ പാക്കറ്റിന് പുറത്ത് അത്തരമൊരു ലേബല്‍ നല്‍കാവുന്നതാണ്. ഇത് ഈ പ്രോഡക്റ്റിലേക്ക് കൂടുതല്‍ പേരെ ആകൃഷ്ടരാക്കുന്നതിന് സഹായിക്കും.

ഇതിന് പ്രധാനമായും ആവശ്യമായിട്ടുള്ള ലൈസന്‍സുകള്‍ ഭക്ഷ്യസുരക്ഷാവിഭാഗ ലൈസന്‍സ്, ഉദ്യോഗ് ആധാര്‍, സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ എന്നിവയാണ്. ഇത്തരത്തിലൊരു സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ ചിലവ് പരിശോധിക്കുകയാണെങ്കില്‍ ഡ്രയര്‍ മെഷീന്‍ 18,000 രൂപ, ക്രഷിങ് മെഷീന്‍ 25000 രൂപ, പാക്കിങ് മെഷീന്‍ 3000 രൂപ,വെയിങ് സ്‌കെയില്‍ 2000 രൂപ, മറ്റു ചിലവുകള്‍ 7000 രൂപ എന്നിങ്ങനെ ആകെ ചിലവഴിക്കേണ്ടി വരുന്നത് 55,000 രൂപയാണ്.

അടുത്തതായി ഒരു ദിവസത്തെ ചിലവ് കണക്കാക്കുകയാണെങ്കില്‍ റോ മെറ്റീരിയല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, പാക്കിംഗ് ലേബര്‍ കറണ്ട് ചാര്‍ജ് ഇവയെല്ലാം ചേര്‍ത്ത് ഏകദേശം ചെലവഴിക്കേണ്ടത് 2250 രൂപയാണ്. മാര്‍ക്കറ്റിലെ നിലവിലെ പ്രോഡക്റ്റ് വില അനുസരിച്ച് ഒരു ദിവസം നിങ്ങള്‍ക്ക് ഏകദേശം 10,750 രൂപയുടെ അടുത്ത് ലാഭം ലഭിക്കുന്നതാണ്. ഇങ്ങനെ നോക്കിയാല്‍ ഒരുമാസത്തെ നിങ്ങളുടെ ലാഭം 322,500 രൂപയായിരിക്കും. വളരെ എളുപ്പത്തില്‍ ആര്‍ക്കുവേണമെങ്കിലും കുറഞ്ഞ മുതല്‍ മുടക്കില്‍ തുടങ്ങി വലിയ ഒരു വിജയം നേടാവുന്ന സംരംഭം തന്നെയാണ് ഓറഞ്ച്, ലെമണ്‍ പൗഡര്‍ ബിസിനസ്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.