Sections

അടുക്കളയില്‍ ഏറ്റവും അത്യാവശ്യമുള്ള ഈ ഉല്‍പന്നം വിറ്റ് മികച്ച വരുമാനം നേടാം

Sunday, Oct 31, 2021
Reported By Aswathi Nurichan
kitchen

നാട്ടില്‍ ഒരു ഷോപ്പ് തുടങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും വളരെ നല്ല വരുമാനം ഇതില്‍ നിന്നും നേടാവുന്നതാണ്.

 

മാര്‍ക്കറ്റില്‍ എല്ലാകാലത്തും വളരെയധികം ഡിമാന്‍ഡുള്ള സാധനങ്ങളാണ് കിച്ചന്‍ ക്രോക്കറി പ്ലാസ്റ്റിക് ഐറ്റംസ്. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ വിലയ്ക്ക് ഇത്തരം ഉല്‍പ്പന്നങ്ങള്‍ പര്‍ച്ചേസ് ചെയ്തു നാട്ടില്‍ ഒരു ഷോപ്പ് തുടങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും വളരെ നല്ല വരുമാനം ഇതില്‍ നിന്നും നേടാവുന്നതാണ്.

എന്നാല്‍ ഹോള്‍സെയില്‍ റേറ്റില്‍ നല്ല ക്വാളിറ്റിയില്‍ ഉള്ള ഇത്തരം ഉല്‍പ്പന്നങ്ങള്‍ എവിടെ നിന്നും പര്‍ച്ചേസ് ചെയ്യാം എന്നത് നമ്മളില്‍ പലര്‍ക്കും അറിയുന്നുണ്ടാവില്ല. ഹോള്‍സെയില്‍ റേറ്റില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍, കിച്ചന്‍ ക്രോക്കറി ഐറ്റംസ് എന്നിവയെല്ലാം കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ഉടനീളമുണ്ട്. എന്നാല്‍ ഡല്‍ഹിയില്‍ ഇത്തരം ഉല്‍പന്നങ്ങള്‍ വളരെ ചെറിയ വിലയില്‍ ലഭിക്കും.

10 പീസുകള്‍ ആയാണ് ഇവിടെ നിന്നും ഓരോ സാധനങ്ങളും പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കുക. പച്ചക്കറികള്‍ ഇട്ടു വയ്ക്കാവുന്ന ചെറിയ പാത്രങ്ങള്‍ക്ക് എല്ലാം 10 രൂപ മുതലാണ് വില തുടങ്ങുന്നത്. തീര്‍ച്ചയായും മാര്‍ക്കറ്റില്‍ ഇത് ഇരട്ടി വിലയ്ക്ക് വില്‍ക്കാന്‍ സാധിക്കുന്നതാണ്. വ്യത്യസ്ത രൂപത്തിലും കളറിലും നല്ല ക്വാളിറ്റിയില്‍ നിര്‍മ്മിച്ച് എടുത്തിട്ടുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ആണ് ഇവിടെ വില്‍ക്കപ്പെടുന്നത്. വലിപ്പം മാറുന്നതിനനുസരിച്ച് 5 രൂപ,10 രൂപ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിട്ടുള്ളത്. അടുക്കളയില്‍ പൊടികളെല്ലാം ഇട്ടു വയ്ക്കാന്‍ ഉപയോഗിക്കാവുന്ന രീതിയില്‍ വരുന്ന മൂന്നെണ്ണം അടങ്ങിയ ഡപ്പ കള്‍ എല്ലാം 72 രൂപയ്ക്ക് ആണ് ഇവിടെ വില്‍ക്കപ്പെടുന്നത്. മാര്‍ക്കറ്റില്‍ ഇതിന് 100 രൂപയുടെ അടുത്താണ് വില. 

ചായ അരിപ്പകളെല്ലാം രണ്ടു രൂപ മൂന്നു രൂപ നിരക്കില്‍ ഇവിടെ നിന്നും പര്‍ച്ചേസ് ചെയ്യാവുന്നതാണ്. ടോയ്‌ലറ്റ് ബ്രഷ് എല്ലാം വെറും എട്ട് രൂപ നിരക്കിലാണ് ഇവിടെ നിന്നും പര്‍ച്ചേസ് ചെയ്യാനാവുക. 72 രൂപക്ക് ടീ കപ്പുകള്‍ എല്ലാം സെറ്റായി പര്‍ച്ചേസ് ചെയ്യാവുന്നതാണ്. ഡ്രൈ ഫ്രൂട്ട്‌സ് ഇട്ട് വയ്ക്കുന്ന ബോക്‌സുകള്‍ക്ക് എല്ലാം 75 രൂപ മാത്രമാണ് വില. വ്യത്യസ്ത കളറിലും രൂപത്തിലും ഇവയെല്ലാം ലഭിക്കുന്നതാണ്. സിംഗിള്‍ പീസ് കപ്പുകളും വളരെ കുറഞ്ഞ വിലക്ക് നല്ല ക്വാളിറ്റിയില്‍ വാങ്ങാവുന്നതാണ്.

5 കിലോ, 10 കിലോ എനിങ്ങിനെ സാധനങ്ങള്‍ സൂക്ഷിക്കാവുന്ന ബോക്‌സുകള്‍ വലിപ്പത്തിന് അനുസരിച്ചാണ് വില നിശ്ചയിക്കപ്പെടുന്നത്. സോഫ്റ്റ് പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച വലിയ ഡപ്പകള്‍ എല്ലാം 40 രൂപ നിരക്കിലാണ് വില്‍ക്കപ്പെടുന്നത്. 40 രൂപയില്‍ തുടങ്ങുന്ന ജഗ്ഗു കള്‍ എല്ലാം നല്ല ക്വാളിറ്റിയില്‍ ഉള്ള പ്ലാസ്റ്റിക്കില്‍ തന്നെ നിര്‍മ്മിച്ചതാണ്. ഇവയും വ്യത്യസ്ത രൂപത്തിലും വിലയിലും എല്ലാം ലഭ്യമാണ്. 75 രൂപയ്ക്ക് ബേബി ചെയറുകള്‍ എല്ലാം പര്‍ച്ചേസ് ചെയ്ത ഉയര്‍ന്ന വിലക്ക് മാര്‍ക്കറ്റില്‍ വില്‍ക്കാവുന്നതാണ്. ഇവയുടെ എല്ലാം പത്ത് വെറൈറ്റികള്‍ വരെ ലഭ്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. വ്യത്യസ്ത കളറിലും രൂപത്തിലുമുള്ള ടിഫിന്‍ ബോക്‌സുകള്‍ എല്ലാം വളരെ കുറഞ്ഞ വിലക്ക് ഈ ഷോപ്പില്‍ ലഭ്യമാണ്. 

ഇത്തരത്തില്‍ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച എല്ലാവിധ ഉല്‍പ്പന്നങ്ങളും കുറഞ്ഞ വിലയ്ക്ക് ഹോള്‍സെയിലായി പര്‍ച്ചേസ് ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഷോപ്പില്‍ നേരിട്ടോ വാട്ട്‌സ്ആപ്പ് മുഖേനയോ ഷോപ്പുമായി ബന്ധപ്പെടാവുന്നതാണ്. ഇന്ത്യയില്‍ എവിടെ വേണമെങ്കിലും ഇവര്‍ സാധനങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് ചെയ്ത് നല്‍കുന്നതാണ്. ഒരു ചെറിയ കടമുറിയിലോ വീടിനോട് ചേര്‍ന്നോ ഇത്തരം പ്ലാസിക് ഉല്‍പന്നങ്ങള്‍ വില്‍പന നടത്താവുന്നതാണ്. നിങ്ങള്‍ക്ക് ലാഭം ഉണ്ടാകുന്ന രീതിയിലും എന്നാല്‍ മറ്റുള്ള കടകളില്‍ നല്‍കുന്ന വിലയെക്കാളും കുറച്ച് വില്‍പന നടത്താന്‍ സാധിച്ചാല്‍ എളുപ്പത്തില്‍ മാര്‍ക്കറ്റ് പിടിക്കാന്‍ കഴിയും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.