Sections

തൊഴിലവസരം: വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Tuesday, Apr 25, 2023
Reported By Admin
Job Offer

വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


സ്റ്റാഫ് നഴ്സ് നിയമനം

ഈഴുവതിരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എസ്.സി നഴ്സിങ് പാസായവർക്കും മൂന്ന് വർഷത്തെ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സ് പാസായവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം എപ്രിൽ 27ന് രാവിലെ 11ന് ഈഴുവതിരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0494 2664701.

അധ്യാപക നിയമനം

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിലുള്ള അധ്യാപക ഒഴിവുകളിലേക്ക് കൂടിക്കാഴ്ചയും നിയമനവും നടത്തുന്നു . ടി.ടി.സി, ബിരുദം, ബി.എഡ്, മോണ്ടിസ്സോറി, പി.പി.ടി.ടി.സി എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 27 ന് രാവിലെ 10.30ന് ബയോഡാറ്റ സഹിതം മലപ്പുറം സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് ഹാജരാവണം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് സൗജന്യമായും അല്ലാത്തവർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തും ഇന്റർവ്യൂ അറ്റൻഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾ 0483 2734737 ,8078428570 എന്നീ നമ്പറുകളിൽ ലഭിക്കും.

അറബിക് യു.പി ടീച്ചർ അഭിമുഖം

മലപ്പുറം ജില്ലയിൽ വിദ്യഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)- യു.പി.എസ്, കാറ്റഗറി നമ്പർ (219/2022- രണ്ടാമത് എൻ.സി.എ വിജ്ഞാപനം- എസ്.സി തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം ഏപ്രിൽ 28 ന് രാവിലെ 9.30 ന് തിരുവനന്തപുരത്തെ പി.എസ്.സി ആസ്ഥാന ഓഫീസിൽ വെച്ച് നടത്തും. ഉദ്യോഗാർഥികൾ പ്രൈഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത ഇന്റർവ്യൂ മെമ്മോ, നിർദ്ദേശിക്കപ്പെട്ട പ്രമാണങ്ങളുടെ അസ്സൽ സഹിതം അഭിമുഖത്തിന് ഹാജരാവണം.

പാലിയേറ്റീവ് കെയർ നഴ്സ് നിയമനം

നെടിയിരുപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് കെയർ നഴ്സ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ആരോഗ്യവകുപ്പിൻറെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് എ.എൻ.എം/ ജെ.പി.എച്ച്.എൻ കോഴ്സ് , മൂന്ന് മാസത്തെ ബി.സി.സി.പി.എൻ/ സി.സി.പി.എൻ കോഴ്സ് എന്നിവ പാസ്സായിരിക്കണം. അല്ലെങ്കിൽ ജി.എൻ.എം/ ബി.എസ്.സി നഴ്സിങ് കോഴ്സ്, ഒന്നര മാസം ദൈർഘ്യമുള്ള ബി.സി.സി.പി.എൻ കോഴ്സ് എന്നിവ പാസ്സായിരിക്കണം. കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തിപരിചയം അഭിലഷണീയം. കൊണ്ടോട്ടി നഗരസഭ പരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും. യോഗ്യരായ അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും,സ്വയം തയ്യാറാക്കിയ ബയോഡാറ്റയും സഹിതം ഏപ്രിൽ 25 ന് രാവിലെ 10 മണിക്ക് കൊണ്ടോട്ടി താലൂക്ക് ആസ്ഥാന ആശുപത്രയിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

വോക്ക് ഇൻ ഇന്റർവ്യൂ

നെടുങ്ങോലം താലൂക്ക് ആശുപത്രിയോട് ചേർന്നുള്ള വിമുക്തി ഡി അഡിക്ഷൻ സെന്ററിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എം എ /എം എസ് സി സൈക്കോളജി അല്ലെങ്കിൽ എം എസ് സി ക്ലിനിക്കൽ സൈക്കോളജി, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്ലിനിക്കൽ സൈക്കോളജിയിൽ രണ്ട് വർഷത്തെ എംഫിൽ/പി എച്ച് ഡി, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ സി) രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. മെയ് മൂന്നിന് രാവിലെ 10.30 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുന്ന വോക്ക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എത്തണം. ഫോൺ: 0474 2795017.

ഹയർ സെക്കൻഡറി ടീച്ചർ: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

കൊല്ലം ജില്ലയിലെ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കണ്ടറി ടീച്ചർ (സിറിയക്) തസ്തികയിൽ ഭിന്നശേഷി - കാഴ്ച പരിമിതർ/ ശ്രവണപരിമിതർ/ ഓ എച്ച് സി ലോക്കോമോട്ടർ/ ഫിസിക്കലി ഹാൻഡികാപ്പ്ഡ് എന്നീ വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. യോഗ്യത: MA SYRIAC WITH MIN 50%, B Ed, SET OR EQUIVALENT, ശമ്പള സ്കെയിൽ: 55,200 - 1,15,300, പ്രായപരിധി: 01.01.2023 ന് 40 കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം). ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 29 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ലീഗൽ സർവീസ് അതോറിറ്റിയിൽ സെലക്ഷൻ ഓഫീസർ

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ സെക്ഷൻ ഓഫീസർ തസ്തികയിൽ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kelsa.nic.in.

എക്സിക്യൂട്ടീവ് എൻജിനിയർ ഒഴിവ്

സംസ്ഥാന ഭവന നിർമാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനിയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തുകൊണ്ട് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kshb.kerala.gov.in.

സോഷ്യൽ വർക്കർ, ഹൗസ് മദർ, സൈക്കോളജിസ്റ്റ്, മാനേജർ ഒഴിവുകൾ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, തൃശ്ശൂർ ജില്ലയിൽ രാമവർമപുരത്ത് പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. സ്ത്രീ ഉദ്യോഗാർഥികൾ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മെയ് 6ന് വൈകീട്ട് അഞ്ചിനകം ലഭിക്കത്തക്കവിധം സാധാരണ തപാലിൽ അയയ്ക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം-695 002.

സോഷ്യൽ വർക്കറുടെ (ഫുൾ ടൈം റസിഡന്റ്) ഒരു ഒഴിവാണുള്ളത്. എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജി/സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസ വേതനം 16,000 രൂപ.

ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്): 6 ഒഴിവ് (തൃശ്ശൂർ മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം). എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജി/സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ വേതനം 22,500 രൂപ.

സൈക്കോളജിസ്റ്റിന്റെ (ഫുൾ ടൈം റസിഡന്റ്) ഒരു ഒഴിവാണുള്ളത്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസ വേതനം 20.000 രൂപ.

മാനേജർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. പ്രതിമാസ വേതനം 15,000 രൂപ.

നാല് തസ്തികകളിലേക്കും അപേക്ഷിക്കാൻ 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയുള്ളവർക്ക് മുൻഗണയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666, www.keralasamakhya.org.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഗവ.ഐടിഐ റാന്നിയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ഏപ്രിൽ 28 ന് രാവിലെ 11 ന് അഭിമുഖം നടത്തും. യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ/എൻടിസി അല്ലെങ്കിൽ എൻ.എ.സി യും പ്രവൃത്തി പരിചയവും. താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അന്നേ ദിവസം റാന്നി ഐടിഐയിൽ നേരിട്ട് ഹാജരാകണം.

ഫിസിയോ തെറാപ്പിസ്റ്റ്

കോട്ടയം: പാലാ സർക്കാർ ഹോമിയോ ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റ് ( താത്കാലികം) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. അംഗീകൃത സ്ഥാപനത്തിൽനിന്ന് ബിപിടി യോഗ്യതയുള്ളവർക്ക് പക്കെടുക്കാം. താത്പര്യമുള്ളവർ ഏപ്രിൽ 26 ന് രാവിലെ 11 ന് അഭിമുഖത്തിന് പാലാ സർക്കാർ ഹോമിയോ ആശുപത്രിയിൽ ഹാജരാകണം

വാക്ക് ഇൻ ഇന്റർവ്യൂ

കേന്ദ്രീയ വിദ്യാലയ നമ്പർ 2 കാസർകോട് ഒഴിവുള്ള പി.ജി.ടി ( എക്കണോമിക്സ്) കരാർ അടിസ്ഥാനത്തിലുള്ള നിയനത്തിനായുള്ള കൂടിക്കാഴ്ച മെയ് 5ന് രാവിലെ 9.30 മുതൽ 11 വരെ നടക്കും. താത്പര്യമുള്ളവർ കൃത്യ സമയത്ത് എത്തണം. ഫോൺ 04994 256788, 295788.

അപേക്ഷ ക്ഷണിച്ചു

മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ വസ്തുനികുതി പരിഷ്കരിക്കുന്നതിലേക്കായി ഫീൽഡ് സർവ്വേ നടത്തുന്നതിന് ഡിപ്ലോമ (സിവിൽ)/ഐ.ടി.ഐ (ഡ്രാഫ്റ്റ്മാൻ)/ഐ.ടി.ഐ സർവ്വേയർ യോഗ്യത ഉള്ളവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് മലയാളം, ഇംഗ്ലീഷ് ഡാറ്റാ എൻട്രിയിൽ പ്രാവിണ്യവും സ്വന്തമായി മൊബൈൽ ഫോണും ഉണ്ടായിരിക്കണം. അവസാന തീയ്യതി മെയ് 05ന് ഉച്ചയ്ക്ക് മൂന്ന് വരെ

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കാസർകോട് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിൽ മാത്തമാറ്റിക്സ് ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് (ലൈഫ് സ്കിൽസ്), ഇക്കണോമിക്സ് എന്നീ വിഭാഗങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്. ബന്ധപ്പെട്ട വിഷയങ്ങളിൽ പി.ജിയും/ നെറ്റും / പി.എച്ച്.ഡിയുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും, ബയോഡാറ്റയും സഹിതം ഏപ്രിൽ 27ന് രാവിലെ 11ന് കോളേജിൽ നടത്തുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. വെബ്സൈറ്റ് www.lbscek.ac.in ഫോൺ 04994 250290.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.