Sections

ബിസിനസിൽ ബ്രാന്റിംഗ് അല്ലെങ്കിൽ സ്ഥിരത എങ്ങനെ കൈവരിക്കാം

Wednesday, Jan 24, 2024
Reported By Soumya
Business Branding

നിങ്ങളുടെ സ്ഥാപനത്തിനെ മികച്ച ബ്രാൻഡ് ആകാൻ എന്താണ് ചെയ്യേണ്ടത്. ബ്രാൻഡിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങൾക്കെല്ലാവർക്കും അറിയാം. ബ്രാൻഡ് എന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് ഓർമ്മ വരുന്നത് ഒരു ലോഗോയോ, ചിലപ്പോൾ നിറങ്ങളോ ആയിരിക്കാം. ഇതൊക്കെ മാത്രമാണോ ബ്രാൻഡിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പലപ്പോഴും ചർച്ച ചെയ്തിട്ടുള്ളതാണ്. ബ്രാൻഡിങ്ങിന്റെ ഏറ്റവും വലിയ പ്രാധാന്യം എന്ന് പറയുന്നത് സ്ഥിരതയാണ്. സ്ഥിരത കൈവരിക്കുകയാണ് ബ്രാൻഡിങ്ങിന്റെ ഏറ്റവും വലിയ അത്യാവശ്യം. ബ്രാൻഡിംഗ് അല്ലെങ്കിൽ സ്ഥിരത എങ്ങനെയാണ് കൈവരിക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് സൂചിപ്പിക്കുന്നത്.

  • ബ്രാൻഡിംഗ് ലോഗോയോ, കളറോ മാത്രമല്ല ഒരു സ്ഥിരത കൈവരിക്കുന്ന കാര്യമാണെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം. നിങ്ങളുടെ ബ്രാൻഡിന് ഒരേ കാര്യം ഫീൽ ചെയ്യാൻ സാധിക്കുന്നതിനെയാണ് സ്ഥിരത എന്ന് പറയുന്നത്. ഉദാഹരണമായി നിങ്ങൾ ഒരു ഷർട്ട് വാങ്ങുന്ന സമയത്ത് സ്ഥിരമായി ഒരേ കാര്യങ്ങൾ വാങ്ങുന്നയാൾക്ക് ഫീൽ ചെയ്യുന്നു, അതിന്റെ ക്വാളിറ്റി, നിറം പോകാതിരിക്കുക, അതിന്റെ തയ്യൽ, ഫാഷൻ എന്നി കാര്യങ്ങളിൽ സ്ഥിരത കൈവരിക്കുന്ന കാര്യമാണെങ്കിൽ അയാൾ ആ ബ്രാൻഡ് ഇഷ്ടപ്പെടും. സ്ഥിരമായി ഒരു ബ്രാൻഡ് ഉപയോഗിക്കുന്ന ആൾക്ക് ആ സാധനത്തിന് കോളിറ്റിയിൽ സ്ഥിരത തോന്നുന്നതിനെയാണ് ബ്രാൻഡിംഗ് എന്ന് പറയുന്നത്.
  • സ്ഥിരത കൈവരിക്കാൻ എപ്പോഴും ഒരേ കോളിറ്റി തന്നെ കൊടുത്തു കൊണ്ടിരിക്കണം. ഫുഡ് ഉണ്ടാക്കുന്ന കമ്പനി ആണെങ്കിൽ അതിന് എപ്പോഴും ഒരേ രീതിയിലുള്ള ക്വാളിറ്റി തന്നെ കൊടുത്തുകൊണ്ടിരിക്കണം. അതിന്റെ ടേസ്റ്റിൽ സ്ഥിരത കൈവരിക്കണം. ഉദാഹരണമായി കെഎഫ്സി ചിക്കൻ ലോകത്ത് എവിടെ പോയാലും അതിന്റെ ടേസ്റ്റ് ഒരേ പോലെയാണ്. യാതൊരു മാറ്റവും അതിനു ഉണ്ടാവുകയില്ല. ഇതിനെയാണ് സ്ഥിരത എന്ന് പറയുന്നത് എവിടെപ്പോയാലും ഒരേ രുചി കൊടുക്കാൻ സാധിക്കണം. ഇതുപോലെ നിങ്ങളുടെ പ്രോഡക്റ്റും സ്ഥിരത കൈവരിക്കാൻ കഴിയുന്നതായിരിക്കണം.
  • എന്താണോ നിങ്ങൾ പറയുന്നത്, എന്താണ് നിങ്ങൾ കൊടുക്കാൻ ഉദ്ദേശിക്കുന്നത് അത് നിങ്ങളുടെ പ്രോഡക്റ്റിൽ ഉണ്ടായിരിക്കണം. നിങ്ങൾ പറയുന്നതും ഫീൽ ചെയ്യുന്നതും വ്യത്യസ്തമാണെങ്കിൽ അത് ഒരു ബ്രാൻഡിംഗ് അല്ല. കസ്റ്റമർ ആ പ്രോഡക്റ്റ് വെറുക്കുന്നതിന് കാരണമായി മാറും. ഉദാഹരണമായി കറക്റ്റ് സമയത്ത് നിങ്ങൾ സർവീസ് ചെയ്യുമെന്ന് വാഗ്ദാനം കൊടുക്കുകയും, നിങ്ങൾ സമയത്ത് സർവീസ് നടത്താതിരിക്കുകയും ചെയ്താൽ നിങ്ങളുടെ ബ്രാൻഡിങ് വളരെ മോശമാകും. അങ്ങനെ സ്ഥിരമായി സർവീസുകളും പ്രോഡക്ടുകളുടെ ക്വാളിറ്റികളും കൊടുക്കാൻ സാധിക്കുമ്പോഴാണ് നിങ്ങൾ ഒരു ബ്രാൻഡായി മാറുന്നത്.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.